'കൈവിട്ട' കളി കൂടുന്നു; മുന്നിൽ ചെന്നൈ; നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി IPL 2025 സീസൺ

മുംബൈ ഇന്ത്യൻസാണ് ഏറ്റവും മികച്ച ഫീല്‍ഡിങ് പ്രകടനം സീസണില്‍ കാഴ്ചവെച്ചത്.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ മിസ് ചെയ്ത റെക്കോർഡിട്ട് 2025 കലണ്ടർ വർഷത്തിലെ പതിനെട്ടാം സീസൺ. സീസൺ പകുതിയായപ്പോഴാണ് ഈ അനാവശ്യ റെക്കോർഡ് എന്നതും ശ്രദ്ധേയം. ആദ്യ 40 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 400ലധികം അവസരങ്ങളാണ് ഫീൽഡർമാരെ തേടിയെത്തിയത്. ഇതിൽ 111 ക്യാച്ചുകളാണ് കളിക്കാര്‍ ഡ്രോപ് ചെയ്തത്. ഈ സീസണിലെ ക്യാച്ചിങ് എഫിഷൻസി 76 ശതമാനം മാത്രമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഐപിഎല്‍ ചരിത്രം പരിശോധിച്ചാല്‍ ആദ്യ പകുതിയിലെ ഏറ്റവും മോശം ക്യാച്ചിങ് എഫിഷൻസിയാണ് ഇത്. ഒൻപത് ക്യാച്ചുകള്‍ വീതം കൈവിട്ട രണ്ട് മത്സരങ്ങള്‍ സീസണിലുണ്ടായി. ഒന്ന് രാജസ്ഥാൻ-ബെംഗളൂരു മത്സരവും മറ്റൊന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടവുമായിരുന്നു.

ഏറ്റവും മികച്ച ഫീല്‍ഡിങ് പ്രകടനം സീസണില്‍ കാഴ്ചവെച്ചത് മുംബൈ ഇന്ത്യൻസാണ്. മുംബൈയുടെ ക്യാച്ചിങ് എഫിഷൻസി 83.6 ശതമാനമാണ്. ഫീല്‍ഡിലെ ഏറ്റവും മോശം കൈകള്‍ ചെന്നൈയുടേതാണ്. 65 ശതമാനത്തിലും താഴെയാണ് ചെന്നൈയുടെ ക്യാച്ചിങ് എഫിഷൻസി. കഴിഞ്ഞ സീസണുകളിൽ ഏറ്റവും കൂടുതൽ ക്യാച്ചിങ് എഫിഷൻസി കാണിച്ച ടീം കൂടിയായിരുന്നു ചെന്നൈ.

Content Highlights: Catching efficiency declines in ipl 2025, chennai super kings

To advertise here,contact us