കോഹ്‌ലി-പടിക്കൽ COMBO AGAIN; രാജസ്ഥാനെതിരെയും ഇരുവർക്കും അർധ സെഞ്ച്വറി

വിരാട് കോഹ്‌ലി- ദേവ്ദത്ത് പടിക്കൽ കോംബോ പ്രകടനം വീണ്ടും

വിരാട് കോഹ്‌ലി- ദേവ്ദത്ത് പടിക്കൽ കോംബോ പ്രകടനം വീണ്ടും. രാജസ്ഥാനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലും ഇരുവരും അർധ സെഞ്ച്വറി നേടി. ഇരുവരും കൂടി രണ്ടാം വിക്കറ്റിൽ 95 റൺസ് ചേർത്തു. കോഹ്‌ലി 42 പന്തിൽ രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 70 റൺസ് നേടി പുറത്തായി.

26 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 50 റൺസ് നേടിയ പടിക്കൽ നിലവിൽ ക്രീസിലുണ്ട്. നാല് റൺസുമായി ടിം ഡേവിഡാണ് കൂടെയുള്ളത്. 26 റൺസുമായി ഫിൽ സാൾട്ട് നേരത്തെ പുറത്തായിരുന്നു. നിലവിൽ 16 ഓവർ പിന്നിടുമ്പോൾ 161 റൺസിന് രണ്ട് എന്ന നിലയിലാണ് ആർസിബി.

അതേ സമയം കഴിഞ്ഞ മത്സരത്തിലും കോഹ്‌ലി- പടിക്കൽ സഖ്യം തിളങ്ങിയിരുന്നു. ഇരുവരും അർധ സെഞ്ച്വറി നേടുകയും ഒരുമിച്ച് നൂറിലധികം റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച ആ മത്സരത്തിൽ വിരാട് കോഹ്‌ലി 73 റൺസും പടിക്കൽ 61 റൺസുമാണ് നേടിയിരുന്നത്.

Content Highlights: Virat Kohli and Devdutt Padikkal combo again, IPL RCB vs RR

To advertise here,contact us