ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിന്റെ മകന് അര്ജുന് ടെണ്ടുല്ക്കര് ബാറ്റിങ്ങില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുവരാജ് സിങ്ങിന്റെ പിതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യോഗ്രാജ് സിങ്.
അര്ജുനെ യുവരാജ് പരിശീലിപ്പിച്ചാല് താരം അടുത്ത ക്രിസ് ഗെയ്ലായി മാറുമെന്നും അദ്ദേഹം പറയുന്നു. കുറച്ചു വര്ഷങ്ങള്ക്ക് മുമ്പ് അര്ജുനെ പരിശീലിപ്പിച്ചയാളാണ് യോഗ്രാജ് സിങ്. മുംബൈ ഇന്ത്യന്സ് താരമായ അര്ജുന് ടെണ്ടുല്ക്കര് ഈ സീസണില് ഇതുവരെ ഒരു മത്സരം പോലും ടീമിനായി കളത്തിലിറങ്ങിയിരുന്നില്ല.
2021ലെ ഐപിഎല് മുതല് മുംബൈ ഇന്ത്യന്സിന്റെ ഭാഗമാണ് ബൗളിംഗ് ഓള്റൗണ്ടറായ അര്ജുന് ടെണ്ടുല്ക്കര്. എന്നാല് 2023ലാണ് മുംബൈയ്ക്കായി അരങ്ങേറാന് അര്ജുന് അവസരമൊരുങ്ങിയത്. 2023 സീസണില് നാല് മത്സരങ്ങള് കളിച്ച അര്ജുന് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. അവസാന സീസണില് ഒരേയൊരു മത്സരം മാത്രമാണ് താരത്തിന് കളിക്കാന് സാധിച്ചത്.
Content Highlights: Yograj Singh Says Arjun Tendulkar Can Become Next Chris Gayle.