ചെപ്പോക്കിൽ ആദ്യമായി ജയിച്ച് സൺറൈസേഴ്സ്; ചെന്നൈയുടെ പ്ളേ ഓഫ് സാധ്യത അവസാനിച്ചു

ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്

ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ചെപ്പോക്കിലെ ഹൈദരാബാദിന്റെ ആദ്യ വിജയം കൂടിയാണ്. സീസണിലെ ഏഴാം തോൽവിയോടെ ചെന്നൈയുടെ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ചു. മൂന്നാം ജയത്തോടെ ഹൈദരാബാദ് പ്ളേ ഓഫിനുള്ള നേരിയ സാധ്യത നിലനിർത്തി.

ചെന്നൈ ഉയർത്തിയ 20 ഓവറിൽ 154 റൺസ് വിജയലഷ്യം നാല് പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ 34 പന്തിൽ നിന്ന് 44 റൺസ് നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിൽ 25 പന്തില്‍ 42 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ഡിവാള്‍ഡ് ബ്രേവിസായിരുന്നു ടോപ് സ്‌കോറര്‍. ആയുഷ് മാത്രെ 19 പന്തില്‍ 30 റണ്‍സെടുത്തു. ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റ് നേടി. നാലോവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്താണ് നേട്ടം.

Content Highlights: sunrisers hyderabad beat chennai super kings ipl match

To advertise here,contact us