'എനിക്ക് നിന്നെപ്പോലെയോ, നിനക്ക് എന്നെപ്പോലെയോ കളിക്കാൻ കഴിയില്ല...'; LSG യുവതാരത്തോട് രോഹിത് ശർമ

'നിങ്ങൾക്ക് നിങ്ങളുടേതായ ഒരു കഴിവുണ്ട്. ഓരോ കളിക്കാരനും കളിക്കളത്തിൽ വ്യത്യസ്തമായ വഴികൾ കണ്ടെത്തണം'

ഇന്ത്യൻ ക്രിക്കറ്റ് യുവതാരം അബ്ദുൾ സമദിന് ഉപദേശങ്ങൾ നൽകി സൂപ്പർതാരം രോഹിത് ശർമ. ഐപിഎല്ലിൽ നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ് ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന് മുമ്പായാണ് ഇരുവരും കണ്ടുമുട്ടിയത്. ലഖ്നൗവിന്റെ മധ്യനിര ബാറ്റർ അബ്ദുൾ സമദിന് മുംബൈ ഇന്ത്യൻസ് സൂപ്പർ താരം രോഹിത് ശർമ നൽകുന്ന ബാറ്റിങ് നിർദ്ദേശങ്ങൾ ലഖ്നൗ സൂപ്പർ ജയന്റ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

'നിങ്ങൾക്ക് എന്ത് കഴിവുണ്ടെങ്കിലും, എന്ത് പ്രതിഭയുണ്ടെങ്കിലും - ചില കാര്യങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ അല്ലാതെ പ്രവർത്തിക്കില്ല, അത് നമ്മുക്ക് അംഗീകരിക്കാം.' അബ്ദുൾ സമദുമായുള്ള സംഭാഷണത്തിനിടെ രോഹിത് ശർമ വിശദീകരിച്ചു. 'നിങ്ങൾക്ക് എന്നെപ്പോലെ കളിക്കാൻ കഴിയില്ല, എനിക്ക് നിങ്ങളെപ്പോലെ കളിക്കാൻ കഴിയില്ല, നിങ്ങൾക്ക് നിങ്ങളുടേതായ ഒരു കഴിവുണ്ട്. ഓരോ കളിക്കാരനും കളിക്കളത്തിൽ വ്യത്യസ്തമായ വഴികൾ കണ്ടെത്തണം.' രോഹിത് ശർമ വ്യക്തമാക്കി.

Keeping it 𝘴𝘵𝘳𝘢𝘪𝘨𝘩𝘵 & 𝘴𝘪𝘮𝘱𝘭𝘦 💯 pic.twitter.com/7EdizTC1EF

ഐപിഎല്ലിൽ പ്ലേ ഓഫ് ശ്രമങ്ങൾ സജീവമാക്കുകയാണ് ലഖ്നൗ, മുംബൈ ടീമുകളുടെ ലക്ഷ്യം. ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയമുള്ള മുംബൈ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള ലഖ്നൗവിനും ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയമാണുള്ളത്. എങ്കിലും നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈയ്ക്കാണ് പോയിന്റ് ടേബിളിൽ മുൻതൂക്കം.

Content Highlights: Rohit Sharma gives tips to young LSG batter

To advertise here,contact us