ബുംമ്ര ട്രാക്ക് മാറ്റി; മുംബൈയ്ക്ക് തുടർച്ചയായ അഞ്ചാം ജയം

മുംബൈ ഉയർത്തിയ 216 റൺസ് വിജയലഷ്യം പിന്തുർന്ന സൂപ്പർ ജയൻറ്സ് 161 ൽ അവസാനിച്ചു

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മുംബൈക്ക് 54 റൺസ് വിജയം. മുംബൈ ഉയർത്തിയ 216 റൺസ് വിജയലഷ്യം പിന്തുർന്ന സൂപ്പർ ജയൻറ്സ് 161 ൽ അവസാനിച്ചു.

സൂര്യ കുമാർ യാദവിന്റെയും റയാൻ റിക്കിൽട്ടണിന്റെയും അർധ സെഞ്ച്വറിയും ജസ്പ്രീത് ബുംമ്രയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. മുംബൈയുടെ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണ്. ജയത്തോടെ മുംബൈ രണ്ടാം സ്ഥാനത്തേക്ക് കയറി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയതായിരുന്നു മുംബൈ. മുംബൈക്ക് വേണ്ടി സൂര്യ 28 പന്തിൽ 54 റൺസും ഓപ്പണർ റയാൻ റിക്കൽട്ടൺ 32 പന്തിൽ 58 റൺസും നേടി. വിൽ ജാക്സ് 21 പന്തിൽ 29 റൺസ് നേടി. നമാൻ ദിർ 11 പന്തിൽ 25 റൺസും കോർബിൻ ബോഷ് 10 പന്തിൽ 20 റൺസും നേടി.

മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷ് 34 റൺസും ആയുഷ് ബദോനി 35 റൺസും നിക്കോളാസ് പൂരൻ 27 റൺസും ഡേവിഡ് മില്ലർ 24 റൺസും നേടി. നാല് വിക്കറ്റ് നേടിയ ബുമ്രയ്ക്ക് പുറമെ ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റും വിൽ ജാക്സ് രണ്ട് വിക്കറ്റും നേടി.

Content Highlights: Bumrah changes track; Mumbai win fifth in a row

To advertise here,contact us