ഐപിഎല്ലിൽ എന്നും തിരിച്ചുവരവിന് പേരുകേട്ട ടീമാണ് മുംബൈ ഇന്ത്യൻസ്. ഐപിഎൽ ചരിത്രത്തിൽ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്സ് ഈ സീസൺ തോറ്റാണ് തുടങ്ങിയത്. എന്നാൽ പിന്നീട് തുടർതോൽവികൾ ഉണ്ടായതോടെ കഴിഞ്ഞ സീസണിലെ ദുരനുഭവം ആവർത്തിക്കുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. കഴിഞ്ഞ സീസണില് 10ാം സ്ഥാനത്തായിരുന്നു മുംബൈ.
എന്നാല് വെറും 15 ദിവസങ്ങള് കൊണ്ട് തങ്ങളുടെ തലവര തന്നെ മാറ്റി ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് മുംബൈ. ഈ മാസം 12നു പോയിന്റ്് പട്ടികയില് ഒമ്പതാംസ്ഥാനത്തായിരുന്നു മുംബൈ. എന്നാല് ഇന്ന് 27 ന് അവര് പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായി മാറിയിരിക്കുന്നു.
ഈ സീസണിലെ ആദ്യത്തെ അഞ്ചു മല്സരങ്ങള് കഴിഞ്ഞപ്പോള് മുംബൈ ഇന്ത്യന്സിനു വിജയിക്കാനായത് വെറും ഒരു കളി മാത്രമായിരുന്നു. ശേഷിച്ച നാലിലും അവര് തോല്വി രുചിക്കുകയായിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായ അഞ്ചുജയങ്ങളിലൂടെ ഉഗ്രൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. താരങ്ങളെല്ലാം ഫോമിലേക്കും തിരിച്ചെത്തിയിരിക്കുന്നു.
ഇനി മുംബൈ മുന്നിൽ കാണുന്നത് 2015 പോലെയൊരു സീസൺ ആവർത്തനമാണ്. അന്ന് ആദ്യ ആറ് മത്സരങ്ങളിലും തോറ്റ് പിന്നീടുള്ള അഞ്ചുമത്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് മുംബൈ അന്ന് പ്ളേ ഓഫിലെത്തുന്നതും പിന്നീട് ഫൈനലിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് കിരീടം ചൂടുന്നതും.
Content Highlights: Ninth on April 12, second today; Mumbai dreams of a 2015-like comeback and a title