'DCയിൽ നടരാജനെ കളിപ്പിക്കാൻ കഴിയുന്ന പൊസിഷൻ പറയൂ, അത് വലിയ സഹായമാകും': കെവിൻ പീറ്റേഴ്സൺ

'ഒരു ഇംപാക്ട് പ്ലെയർ ഉൾപ്പെടെ 12 കളിക്കാരെ മാത്രമേ ഒരു മത്സരത്തിൽ കളിപ്പിക്കാൻ സാധിക്കൂ'

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് നിരയിൽ ടി നടരാജനെ കളിപ്പിക്കാത്തതിൽ പ്രതികരണവുമായി ടീം മെന്റർ കെവിൻ പീറ്റേഴ്സൺ. 'നടരാജൻ എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നുണ്ട്. എന്നാൽ ഒരു ഇംപാക്ട് പ്ലെയർ ഉൾപ്പെടെ 12 കളിക്കാരെ മാത്രമേ ഒരു മത്സരത്തിൽ കളിപ്പിക്കാൻ സാധിക്കൂ എന്നത് ഒരു വെല്ലുവിളിയാണ്. നിലവിൽ ടീമിൽ നടരാജൻ എവിടെയെങ്കിലും സ്ഥാനം നൽകാൻ കഴിയുമെങ്കിൽ നിങ്ങൾ പറയൂ. അത് ഡൽഹി ക്യാപിറ്റൽസിന് വലിയ സഹായമാകും.' പീറ്റേഴ്സൺ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഐപിഎൽ താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ടി നടരാജനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. എന്നാൽ സീസണിൽ ഡൽഹി ഒമ്പത് മത്സരങ്ങൾ പിന്നിട്ടിട്ടും ഒരിക്കൽ പോലും നടരാജന് കളത്തിലെത്താൻ സാധിച്ചില്ല. മിച്ചൽ സ്റ്റാർകും മുകേഷ് കുമാറുമാണ് ഡൽഹിയുടെ പേസ് നിരയിൽ കളിക്കുന്നത്.

ഐപിഎല്ലിൽ ഒമ്പത് മത്സരങ്ങൾ പിന്നിട്ട ഡൽഹി അഞ്ച് മത്സരങ്ങളിൽ വിജയം നേടി. 10 പോയിന്റുള്ള ഡൽഹി ടീം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ മൂന്നിൽ വിജയിച്ചാൽ ഡൽഹിക്ക് പ്ലേ ഓഫിൽ കടക്കാം.

Content Highlights: Kevin Pietersen on T Natarajan's exclusion from DC playing XI

To advertise here,contact us