ദേ ഇങ്ങനെയല്ലേ അത്; രാഹുലിന് മുന്നിൽ കാന്താര സെലിബ്രേഷന്‍ അനുകരിച്ച് കോഹ്‌ലി; VIDEO

ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തോൽപ്പിച്ചത്.

ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ജയം നേടിയശേഷം കെ എല്‍ രാഹുലിന്റെ കാന്താര സെലിബ്രേഷന്‍അനുകരിച്ച് വിരാട് കോഹ്‌ലി. ഇന്നലെ ആർസിബിയെ വിജയത്തിന് തൊട്ടടുത്തെത്തിച്ച് കോഹ്‌ലി പുറത്തായിരുന്നു, പിന്നീട് ക്രുനാല്‍ പാണ്ഡ്യയും ടിം ഡേവിഡും ചേര്‍ന്നാണ് വിജയറണ്‍ പൂര്‍ത്തിയാക്കിയത്.

ശേഷം ഡൽഹി താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയശേഷമായിരുന്നു രാഹുലിന് അടുത്തെത്തി വട്ടം വരച്ച് ചിന്നസ്വാമിയില്‍ രാഹുൽ നടത്തിയ കാന്താര സെലിബ്രേഷനെ കളിയാക്കിയത്. രാഹുലിനെ കളിയാക്കിയശേഷം ആലിംഗനം ചെയ്ത് സൗഹൃദ സംഭാഷണം നടത്തിയശേഷമാണ് കോഹ്‌ലി മടങ്ങിയത്.

Kohli mocking Kl Rahul about his celebration 😭😭 pic.twitter.com/7h4mPsJ65A

ഏപ്രില്‍ ഒന്നിന് നടന്ന എവേ മത്സരത്തില്‍ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ വീഴ്ത്തി വിജയ റണ്‍ നേടിയ ശേഷമായിരുന്നു ഡല്‍ഹി താരം കെ എല്‍ രാഹുല്‍ നെഞ്ചിലിടിച്ച് ഒരു വട്ടം വരച്ച് കാന്താരയില്‍ നായകനായ ഋഷഭ് ഷെട്ടി ചെയ്യുന്നതുപോലെ ബാറ്റ് നിലത്തു കുത്തി ഇത് തന്‍റെ ഗ്രൗണ്ടാണെന്ന് പറഞ്ഞ് ആഘോഷിച്ചിരുന്നു.

ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തോൽപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് നേടിയ 163 ടോട്ടൽ ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു മറികടന്നു. 73 റൺസെടുത്ത ക്രൂനാൽ പാണ്ഡ്യയുടെയും 51 റൺസെടുത്ത വിരാട് കൊഹ്‌ലിയുടെയും ഇന്നിങ്‌സാണ് ആർസിബിക്ക് തുണയായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി കെ എല്‍ രാഹുല്‍ 41 റൺസ് നേടി. അഭിഷേക് പോറൽ (28), ഫാഫ് ഡുപ്ലെസി (22 ), സ്റ്റംമ്പ്സ് (34 ) എന്നിങ്ങനെയും നേടി. ആർസിബിക്ക് വേണ്ടി ഹേസൽ വുഡ് രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും നേടി.

Content Highlights:

To advertise here,contact us