14 കാരന്റെ ഒറ്റ വെടിക്കെട്ട്; തിരുത്തപ്പെട്ടത് 18 വർഷത്തെ ചരിത്രമുള്ള IPL ന്റെ റെക്കോർഡുകൾ

ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമെഴുതി.

ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലന്റെ സംഹാര താണ്ഡവത്തിൽ തകർക്കപ്പെട്ടത് ഒരു പിടിറെക്കോർഡുകൾ കൂടിയായിരുന്നു. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമെഴുതി.

രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് അതിലൊന്ന്. 14 വയസ്സും 32 ദിവസവും മാത്രമായിരുന്നു ഇന്നലെ വെടിക്കെട്ട് സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ വൈഭവിനുണ്ടായിരുന്നത്.

35 പന്തില്‍ നിന്നാണ് സെഞ്ച്വറി നേടിയത്. ഇതോടെ ഐപിഎല്ലിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടവും സ്വന്തമാക്കി. ഇതിന് മുമ്പ് 2010 ൽ 37 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ യൂസുഫ് പത്താന്റെ പേരിലായിരുന്നു ഈ നേട്ടം. ഇത് കൂടാതെ 11 സിക്‌സറുകൾ കണ്ടെത്തിയ താരം ഐപിഎല്ലിലെ ഒരു ഇന്നിങ്‌സിലെ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.

Content Highlights: Vaibhav Suryavanshi, 14, rewrites history books, create dozens of records

To advertise here,contact us