ഇഞ്ചുറി ടൈമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്; തകർപ്പൻ ജയവുമായി ചെൽസി, പ്രീമിയർ ലീഗിൽ ടോട്ടനം ഒന്നാമത്

പ്രീമിയർ ലീഗിൽ മുന്നേറ്റം കൊതിക്കുന്ന ചെൽസിക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇന്നത്തെ വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇഞ്ചുറി ടൈമിൽ വിജയം. ബ്രെന്റ്ഫോർഡിനെതിരെ 93, 97 മിനിറ്റുകളിലാണ് റെഡ് ഡെവിൾസ് ഗോൾ നേടിയത്. മത്സരത്തിന്റെ ഭൂരിഭാഗവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് പിന്നിലായിരുന്നു. സ്കോട്ട് മക്ടോമിനയുടെ ഇരട്ട ഗോൾ മറ്റൊരു അട്ടിമറിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷപെടുത്തി. സീസണിൽ എട്ട് മത്സരം പിന്നിടുമ്പോൾ നാല് ജയവും നാല് തോൽവിയുമാണ് യുണൈറ്റഡിന്റെ സമ്പാദ്യം. പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 9-ാം സ്ഥാനത്താണ്.

🚨🚨| GOAL: MCTOMINAY BRACE TO WIN THE GAME FOR UNITED. Manchester United 2-1 Brentford pic.twitter.com/Yafw2Srxa2

ബേണ്ലിയെ ഒന്നിനെതിരെ നാല് ഗോളിനാണ് ചെൽസി തോൽപ്പിച്ചത്. പ്രീമിയർ ലീഗിൽ മുന്നേറ്റം കൊതിക്കുന്ന ചെൽസിക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇന്നത്തെ വിജയം. ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫുൾഹാം തോൽപ്പിച്ചു. ആദ്യം മുന്നിലെത്തിയത് ഫുൾഹാം ആയിരുന്നു. ഷെഫീൽഡ് മറുപടി നൽകിയെങ്കിലും തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല.

ലൂട്ടൺ ടൗണിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ടോട്ടനം വിജയം ആഘോഷിച്ചു. ഒപ്പം മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ടോട്ടനം പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ ബോൺമൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിന് എവർട്ടനും തോൽപ്പിച്ചു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us