ഇരട്ടഗോളുമായി ക്യാപ്റ്റൻ; ട്രാവു എഫ്സിയെ തകർത്ത് ഗോകുലം കേരള

ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനത്തെത്തി.

കൊല്ക്കത്ത: ഐ ലീഗിൽ സ്വന്തം നാട്ടിലെ അത്ഭുത പ്രകടനത്തിന് പിന്നാലെ എതിരാളിയുടെ തട്ടകത്തിലും ഗോകുലത്തിന്റെ തകർപ്പൻ പ്രകടനം. കൊൽക്കത്തയിലെത്തി ട്രാവു എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ഗോകുലത്തിന്റെ തേരോട്ടം. രണ്ട് ഗോളും നേടിയത് ഗോകുലത്തിന്റെ സ്പാനിഷ് താരം അലക്സ് സാഞ്ചെസാണ്.

മത്സരം തുടങ്ങി ആദ്യ മിനിറ്റില് തന്നെ സാഞ്ചെസ് ഗോകുലത്തിനായി വലകുലുക്കി. നൗഫലിന്റെ പാസില് നിന്നായിരുന്നു ക്യാപ്റ്റന്റെ ഗോള് പിറന്നത്. അധികം വൈകാതെ രണ്ടാം ഗോളും എത്തി. 16-ാം മിനിറ്റില് സാഞ്ചെസ് ഗോകുലത്തിന്റെ ലീഡ് രണ്ടായി ഉയർത്തി.

ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടി ഗോകുലം പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ സമനിലയോടെയാണ് ഗോകുലം തുടങ്ങിയത്. പിന്നീടുള്ള മൂന്ന് മത്സരങ്ങളും ഗോകുലം വിജയിച്ചു.

To advertise here,contact us