എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലിന് ജയം; ആറിലും തോറ്റ് മുംബൈ സിറ്റി

നവബഹോർ നാല് മത്സരങ്ങൾ വിജയിച്ച് രണ്ടാം റൗണ്ടിലെത്തി

പൂനെ: എഎഫ്സി ചാമ്പ്യൻസ് ലീഗിൽ കളിച്ച ആറ് മത്സരങ്ങളും തോറ്റ് മുംബൈ സിറ്റി എഫ്സി. ഇതോടെ എഎഫ്സി ചാമ്പ്യൻസ് ലീഗിലെ മുംബൈ സിറ്റിയുടെ മത്സരങ്ങൾക്ക് അവസാനമായി. ഇന്ന് നടന്ന മത്സരത്തിൽ നവബഹോർ നമംഗനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് മുംബൈ സിറ്റി പരാജയപ്പെട്ടത്.

മത്സരത്തിന്റെ 15-ാം മിനിറ്റിൽ അബ്ദനാസർ എൽ ഖയാതി മുംബൈയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയിൽ തന്നെ നവബഹോർ മുംബൈയെ പിന്നിലാക്കി. രണ്ടാം പകുതിയിൽ തിരിച്ചുവരവിനായി മുംബൈ ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. നവബഹോർ നാല് മത്സരങ്ങൾ വിജയിച്ച് രണ്ടാം റൗണ്ടിലെത്തി.

⏰ FT | 🇮🇳 Mumbai City 1️⃣-2️⃣ Navbahor 🇺🇿The Uzbek side are through to the next round at the first time of asking! ⭐#ACL | #MUMvNAV pic.twitter.com/SGigA7L0UB

മറ്റൊരു മത്സരത്തിൽ നസ്സാജി മസന്ദരനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ ഹിലാൽ പരാജയപ്പെടുത്തി. ആറിൽ അഞ്ച് വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനും സൗദി ക്ലബ് അൽ ഹിലാലിന് കഴിഞ്ഞു.

To advertise here,contact us