ഐഎസ്എൽ: നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളച്ച് ഹൈദരാബാദ്

ആദ്യ പകുതയിൽ നിരവധി ഗോൾ അവസരങ്ങളാണ് നോർത്ത് ഈസ്റ്റിന് ലഭിച്ചത്.

ഗുവാഹത്തി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളച്ച് ഹൈദരാബാദ് എഫ്സി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. എട്ടാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് മത്സരത്തിൽ ഹൈദരാബാദിന്റെ വിജയം തടഞ്ഞത്. നിം ദോർജിയുടെ സെൽഫ് ഗോളാണ് മത്സരത്തിന്റെ തുടക്കത്തിൽ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്.

ആദ്യ പകുതയിൽ നിരവധി ഗോൾ അവസരങ്ങളാണ് നോർത്ത് ഈസ്റ്റിന് ലഭിച്ചത്. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മകൾ നോർത്ത് ഈസ്റ്റിന് തിരിച്ചടിയായി. 37-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് താരങ്ങളുടെ രണ്ട് ഹെഡറുകളാണ് ഗോൾ പോസ്റ്റിൽ തട്ടി തിരികെ വന്നത്. പിന്നാലെ 44-ാം മിനിറ്റിൽ പെറ്റേരി പെന്നനൻ ഹൈദരാബാദിനായി സമനില ഗോൾ കണ്ടെത്തി.

ക്രിക്കറ്റ് ജീവിതത്തിലെ വലിയ ലക്ഷ്യം ഇന്ത്യൻ ടീമിലെ സ്ഥാനം: സജന സജീവൻ

രണ്ടാം പകുതിയിൽ ഊർജ്ജസ്വലമായി ഹൈദരാബാദ് താരങ്ങൾ മുന്നേറി. എങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. നോർത്ത് ഈസ്റ്റും രണ്ടാം പകുതിയിൽ വല കുലുക്കിയില്ല. ഇതോടെ ഇരുടീമുകൾക്കും നിർണായകമായിരുന്ന മത്സരം സമനിലയിൽ അവസാനിച്ചു. പോയിന്റ് ടേബിളിൽ നോർത്ത് ഈസ്റ്റ് ആറാമതും ഹൈദരാബാദ് 12-ാമതുമാണ്.

To advertise here,contact us