ബ്രസീലിലേക്കില്ല; കാര്ലോ ആഞ്ചലോട്ടി റയല് മാഡ്രിഡില് തന്നെ തുടരും

ബ്രസീലിന്റെ പരിശീലകനായി ആഞ്ചലോട്ടി എത്തുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.

മാഡ്രിഡ്: അഭ്യൂഹങ്ങള്ക്ക് വിരാമം. കാര്ലോ ആഞ്ചലോട്ടി റയല് മാഡ്രിഡുമായുള്ള കരാര് പുതുക്കി. 2026 വരെ ജൂണ് 30 വരെ ഇറ്റാലിയന് പരിശീലകന്റെ സേവനം ക്ലബ്ബിന് ലഭ്യമാകും. ഈ സീസണോടെ റയല് മാഡ്രിഡുമായുള്ള ആഞ്ചലോട്ടിയുടെ നിലവിലെ കരാര് അവസാനിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിഹാസ പരിശീലകന്റെ കരാര് ദീര്ഘിപ്പിക്കാന് ക്ലബ്ബ് തീരുമാനിച്ചത്.

🚨⚪️ BREAKING: Carlo Ancelotti has signed new deal at Real Madrid valid until June 2026. pic.twitter.com/MXcdpP0ZHl

റയലുമായി കരാര് അവസാനിച്ച് ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനായി എത്തുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഇതോടെ അവസാനിച്ചത്. ഇതുസംബന്ധിച്ച് ബ്രസീല് ഫുട്ബോള് കോണ്ഫെഡറേഷനുമായി ആന്സലോട്ടി ധാരണയില് എത്തിയെന്ന റിപ്പോര്ട്ടുകളും പുറത്തുവന്നിരുന്നു. 2024 കോപ്പ അമേരിക്കയില് കാനറിപ്പടയെ പരിശീലിപ്പിക്കാന് ആന്സലോട്ടി എത്തുമെന്നായിരുന്നു വാര്ത്തകള്.

To advertise here,contact us