പേപ്പ് സാര് ടോട്ടനത്തില് തുടരും; 2030 വരെ കരാര് നീട്ടി

21കാരനായ സാര് ഈ സീസണില് മികച്ച ഫോമിലാണുള്ളത്

ലണ്ടന്: ടോട്ടനത്തില് തുടരാന് സെനഗല് മിഡ്ഫീല്ഡര് പേപ്പ് മാറ്റര് സാര്. 2030 വരെയുള്ള പുതിയ കരാറില് സാര് ഒപ്പുവെച്ചതായി ക്ലബ്ബ് അറിയിച്ചു. 21കാരനായ സാര് ഈ സീസണില് മികച്ച ഫോമിലാണുള്ളത്. ഇതാണ് താരത്തെ നിലനിര്ത്താന് ക്ലബ്ബിനെ പ്രേരിപ്പിച്ചത്.

🤍 @papematarsarr15 pic.twitter.com/09eMFppzYA

2021 ഓഗസ്റ്റിലാണ് പേപ്പ് സാര് ടോട്ടനത്തിലെത്തിയത്. ഇതുവരെ 33 മത്സരങ്ങളില് സാര് ടോട്ടനത്തിന് വേണ്ടി ബൂട്ടണിഞ്ഞു. കഴിഞ്ഞ സീസണില് 14 മത്സരങ്ങളാണ് സ്പര്സിനായി സാര് കളിച്ചത്. പ്രീമിയര് ലീഗ് 2023-24 സീസണിലെ 20 മത്സരങ്ങളില് 18ലും സാര് ടോട്ടനത്തിന് വേണ്ടി കളത്തിലിറങ്ങി.

പ്രീമിയർ ലീഗിൽ ഫുൾഹാമിനോട് തോൽവി വഴങ്ങി ആഴ്സണൽ; ടോട്ടനത്തിന് തകർപ്പൻ വിജയം

പ്രീമിയര് ലീഗില് ബേണ്മൗത്തിനെതിരെ നടന്ന മത്സരത്തില് ടോട്ടനത്തിന് വേണ്ടി പേപ്പ് സാര് സ്കോര് ചെയ്തിരുന്നു. ഒന്പതാം മിനിറ്റില് സാറിലൂടെയാണ് ടോട്ടനം ഗോളടി തുടങ്ങിയത്. മത്സരത്തില് ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് ബേണ്മൗത്തിനെ തകര്ത്തു. 20 കളികളില് നിന്ന് 39 പോയിന്റുമായി ലീഗില് അഞ്ചാമതാണ് ടോട്ടനം.

To advertise here,contact us