ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ച് ബ്രെന്റ്ഫോർഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡിന്റെ വിജയം. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് മുന്നിലെത്തി. ഡി ബോക്സിന് തൊട്ടടുത്തായി ബ്രസീലിയൻ താരം ഡാനിലോയുടെ തകർപ്പൻ വോളിയിലൂടെ ആദ്യ ഗോൾ പിറന്നു.
അധികം വൈകാതെ ബ്രെന്റ്ഫോർഡ് മത്സരത്തിലേക്ക് മടങ്ങിയെത്തി. 19-ാം മിനിറ്റിൽ ഇവാൻ ടോണി ബ്രെന്റ്ഫോർഡിന്റെ സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോളുകളുമായി സമനില പാലിച്ചു.
ജോർദാൻ ഹെൻഡേഴ്സൻ പോകുന്നു; സൗദിയുടെ കായിക മോഹങ്ങൾക്ക് തിരിച്ചടിയോ?
The technique. Phenomenal.Neal Maupay's winner 💪 pic.twitter.com/UphLglsGku
58-ാം മിനിറ്റിൽ ബെൻ മീയിലൂടെ ബ്രെന്റ്ഫോർഡ് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ 65-ാം മിനിറ്റിൽ ക്രിസ് വുഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒപ്പമെത്തിച്ചു. എങ്കിലും 68-ാം മിനിറ്റിൽ നീൽ മൗപെ വീണ്ടും ബ്രെന്റ്ഫോർഡിനെ മുന്നിലെത്തിച്ചു. നിശ്ചിത സമയത്തും 10 മിനിറ്റോളം നീണ്ട ഇഞ്ചുറി ടൈമിലും ഗോൾ നിലയ്ക്ക് മാറ്റമുണ്ടായില്ല. ഇതോടെ 3-2ന് മത്സരം ബ്രെന്റ്ഫോർഡ് വിജയിച്ചു.