'ഇന്ത്യന് ടീം കേരളത്തില് കളിക്കാന് ആഗ്രഹിക്കുന്നു';ഇന്ത്യ-അര്ജന്റീന സൗഹൃദമത്സരത്തില് സ്റ്റിമാക്

സിറിയയ്ക്കെതിരായ എഎഫ്സി ഏഷ്യന് കപ്പ് മത്സരത്തിന് മുന്നോടിയായുള്ള വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം

ദോഹ: ഇതിഹാസ താരം ലയണല് മെസ്സി നയിക്കുന്ന അര്ജന്റീന ഫുട്ബോള് ടീം കേരളത്തിലേക്ക് കളിക്കാന് വരുന്നുവെന്ന വാര്ത്ത വളരെ ആവേശത്തോടെയാണ് ആരാധകര് ഏറ്റെടുത്തത്. ഇപ്പോള് സംഭവത്തില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന് ഫുട്ബോള് കോച്ച് ഇഗോര് സ്റ്റിമാക്. ദേശീയ ടീമിനൊപ്പം കേരളത്തിലെത്താനും മത്സരിക്കാനുമുള്ള ആഗ്രഹമുണ്ടെന്നും സ്റ്റിമാക് വ്യക്തമാക്കി.

Igor Stimac : "I would like Kerala to invest in the stadium and make it FIFA standard so we can come there play our World Cup qualifiers match there." pic.twitter.com/AQqo7ZvFCD

'ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള് നടത്തുന്നതിന് വേണ്ടി ഫുട്ബോള് സ്റ്റേഡിയത്തിന് ലൈസന്സിങ് ആവശ്യമാണ്. ഇനിത് വേണ്ടി നിക്ഷേപം നടത്താന് കേരള സര്ക്കാരിന് കഴിയുമെങ്കില് ഞാന് അതിനെ സ്വാഗതം ചെയ്യുന്നു', സിറിയയ്ക്കെതിരായ എഎഫ്സി ഏഷ്യന് കപ്പ് മത്സരത്തിന് മുന്നോടിയായുള്ള വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മെസ്സിയുടെ ടീം കളിക്കും, മത്സരം നടത്തുക മലപ്പുറത്ത്; വി അബ്ദുറഹ്മാൻ

'ദേശീയ ടീമിനൊപ്പം കേരളത്തില് വരാനും ഔദ്യോഗിക ഗെയിമുകള് കളിക്കാനും ഞങ്ങള്ക്ക് അഭിനിവേശമുണ്ട്. എന്നാല് ഫിഫയുടെ ലൈസന്സുള്ള ഗ്രൗണ്ട് ലഭിക്കാത്തിടത്തോളം കാലം അത് സാധ്യമല്ല', സ്റ്റിമാക് കൂട്ടിച്ചേര്ത്തു.

To advertise here,contact us