താനൊരു മാന്ത്രികനല്ല, ഇന്ത്യൻ ഫുട്ബോൾ ഉയരണമെങ്കിൽ ഇനിയും കഠിനാദ്ധ്വാനം ചെയ്യണം; ഇഗോർ സ്റ്റിമാക്

ഏഷ്യൻ കപ്പിലെ മൂന്ന് മത്സരങ്ങളും മികച്ച അനുഭവമായിരുന്നു.

ഡൽഹി: എഷ്യൻ കപ്പ് ഫുട്ബോളിൽ മൂന്ന് മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങളിലായി ആറ് ഗോൾ വഴങ്ങിയ ഇന്ത്യ ഒരു ഗോൾ പോലും നേടിയില്ല. സമീപകാല മികച്ച പ്രകടനങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഏഷ്യൻ കപ്പിൽ ഇന്ത്യ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പിന്നാലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ പ്രതികരിക്കുകയാണ് പരിശീലകൻ ഇഗോർ സ്റ്റിമാക്.

ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചയ്ക്ക് ഇനിയും കഠിനാദ്ധ്വാനം ചെയ്യണമെന്ന് സ്റ്റിമാക് പറഞ്ഞു. ശക്തമായ എതിരാളികളോട് മത്സരിച്ചാൽ മാത്രമെ ഇന്ത്യൻ ഫുട്ബോളിന് മുന്നോട്ട് പോകാൻ കഴിയു. താനൊരു മാന്ത്രികനല്ല. താൻ ഇന്ത്യൻ ഫുട്ബോളിനായി കഠിനാദ്ധ്വാനം ചെയ്യുന്നു. തോൽവിയിൽ വിമർശിക്കുന്നവരോട് ക്ഷമയോടെ കാത്തിരിക്കാനെ പറയാൻ കഴിയു. ഒരു രാത്രികൊണ്ട് ഫുട്ബോളിൽ അത്ഭുതം കാട്ടാൻ കഴിയില്ല. ലോകകപ്പ് യോഗ്യതാ മത്സരം വിജയിക്കാനാണ് ഇപ്പോഴുള്ള ശ്രമമെന്നും സ്റ്റിമാക് വ്യക്തമാക്കി.

അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

ഏഷ്യൻ കപ്പിലെ മൂന്ന് മത്സരങ്ങളും മികച്ച അനുഭവമായിരുന്നു. മികച്ച ടീമുകളോടെ മത്സരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. അടുത്ത ഏഷ്യൻ കപ്പിൽ ഇന്ത്യ കൂടുതൽ കരുത്തരാകും. മത്സരങ്ങളിൽ ഇന്ത്യ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ താരങ്ങളുടെ പരിചയക്കുറവാണ് ഗോളടിക്കാൻ കഴിയാതിരുന്നതെന്നും സ്റ്റിമാക് പ്രതികരിച്ചു.

To advertise here,contact us