ബുന്ദസ്ലിഗയിൽ ബയേൺ മ്യൂണികിനെ തകർത്ത് ബയർ ലെവർകുസൈൻ

ബയേണിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ലെവർകുസൈനിൽ എത്തിയ താരമാണ് ജോസിപ്പ്.

മ്യൂണിക്ക്: ജര്മന് ഫുട്ബോൾ ലീഗിൽ ചിരവൈരികളായ ബയേൺ മ്യൂണികിനെ തകർത്ത് ബയർ ലെവർകുസൈൻ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലെവർകുസൈന്റെ വിജയം. ജോസിപ്പ് സ്റ്റാനിസിക്, അലക്സ് ഗ്രിമാൾഡോ, ജെറമി ഫ്രിംപോംഗ് എന്നിവർ ലെവർകുസൈനായി ഗോളുകൾ നേടി.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ ജോസിപ്പ് സ്റ്റാനിസിക് ആണ് ആദ്യ ഗോൾ നേടിയത്. ബയേണിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ലെവർകുസൈനിൽ എത്തിയ താരമാണ് ജോസിപ്പ്. രണ്ടാം പകുതി തുടങ്ങിയതും 50-ാം മിനിറ്റിൽ അലക്സ് ഗ്രിമാൾഡോ ലെവർകുസൈന്റെ ലീഡ് ഇരട്ടിയാക്കി.

ബെല്ലിംങ്ഹാമിന് ഇരട്ട ഗോൾ; ജിറോണ കുതിപ്പിന് തടയിട്ട് റയൽ മാഡ്രിഡ്

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ജെറമി ഫ്രിംപോംഗും ഗോൾ നേടിയതോടെ ലെവർകുസൈന്റെ വിജയം ആധികാരികമായി. ബുന്ദസ്ലിഗ പോയിന്റ് ടേബിളിൽ അഞ്ച് പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തെത്താൻ ലെവർകുസൈന് സാധിച്ചു. ബയേൺ മ്യൂണികാണ് രണ്ടാമത്.

To advertise here,contact us