പ്രീമിയര് ലീഗില് അട്ടിമറി വിജയം; ടോട്ടനത്തെ തട്ടകത്തില് ചെന്ന് വീഴ്ത്തി വോള്വ്സ്

വോള്വ്സിനായി ജോ ഗോമസ് ഇരട്ടഗോള് നേടി

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് വോള്വ്സിന് തകര്പ്പന് വിജയം. കരുത്തരായ ടോട്ടനത്തിനെതിരെ നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് വോള്വ്സ് വിജയിച്ചത്. വോള്വ്സിനായി ജോ ഗോമസ് ഇരട്ടഗോള് നേടിയപ്പോള് ടോട്ടനത്തിന് വേണ്ടി ദെജാന് കുളുസേവ്സ്കി ആശ്വാസ ഗോള് നേടി.

YES! Another huge win on the road! 🐺⏱️ pic.twitter.com/sHJv807xiI

ടോട്ടനത്തിന്റെ സ്വന്തം തട്ടകത്തില് നടന്ന മത്സരത്തിന്റെ വോള്വ്സാണ് ആദ്യ ഗോള് നേടിയത്. 42-ാം മിനിറ്റില് സരാബിയയുടെ ക്രോസില് നിന്ന് ഫ്രീ ഹെഡറിലൂടെയാണ് ജോ ഗോമസ് ആദ്യ ഗോള് നേടിയത്. രണ്ടാം പകുതി സന്ദര്ശകര്ക്ക് അനുകൂലമായി പിരിഞ്ഞു.

എന്നാല് രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ ടോട്ടനം ഒപ്പമെത്തി. 46-ാം മിനിറ്റില് ദെജാന് കുളുസേവ്സ്കിയുടെ വ്യക്തിഗത മുന്നേറ്റത്തിലൂടെയാണ് ആതിഥേയര് സമനില കണ്ടെത്തിയത്. എന്നാല് വീണ്ടും ആക്രമിച്ചുകളിച്ച വോള്വ്സ് വീണ്ടും ലീഡെടുത്തു. ടോട്ടനത്തിന്റെ ഡിഫന്സ് ഭേദിച്ച് മുന്നേറിയ പെഡ്രോ നെറ്റോ നല്കിയ പാസില് നിന്നാണ് ജോ ഗോമസ് തന്റെയും വോള്വ്സിന്റെയും രണ്ടാം ഗോള് കണ്ടെത്തിയത്.

പ്രീമിയര് ലീഗില് വീണ്ടും ആഴ്സണലിന്റെ ഗോള്മഴ; സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്ത്

വിജയത്തോടെ 35 പോയിന്റുമായി വോള്വ്സ് പത്താം സ്ഥാനത്തേക്ക് ഉയര്ന്നു. അതേസമയം ടോട്ടനം അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. 25 മത്സരങ്ങളില് നിന്ന് 47 പോയിന്റാണ് ടോട്ടനത്തിന്റെ സമ്പാദ്യം.

To advertise here,contact us