എ എഫ് സി ചാമ്പ്യൻസ് ലീഗ്; അൽ നസർ ക്വാർട്ടർ ഫൈനലിൽ

അൽ ഇത്തിഹാദിനും അൽ ഹിലാലിനും ഇന്ന് മത്സരങ്ങൾ

റിയാദ്: എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ക്വാർട്ടറിൽ. രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ അൽ നസർ അൽ ഫൈഹയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് അൽ നസറിന്റെ വിജയം. ആദ്യ പാദത്തിൽ അൽ നസറിന് ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്നു.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ ഗോൾ പിറന്നു. പോർച്ചുഗീസ് വിങ്ങർ ഒട്ടാവിയോയുടെ ഗോളിൽ അൽ നസർ മുന്നിലെത്തി. മത്സരത്തിൽ റോണോയും സംഘവും സമഗ്രാധിപത്യം പുലർത്തി. 73 ശതമാനം സമയത്തും അൽ നസർ ആയിരുന്നു പന്തിനെ നിയന്ത്രിച്ചത്. 86-ാം മിനിറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ കൂടി ആയതോടെ അൽ നസർ സംഘം തകർപ്പൻ വിജയം സ്വന്തമാക്കി.

മെസ്സിക്കും സുവാരസിനും അസിസ്റ്റ്; എം എൽ എസിൽ ഇന്റർ മയാമിക്ക് ജയത്തുടക്കം

ഇന്ന് നടക്കുന്ന നിർണായക മത്സരങ്ങളിൽ സൗദി ക്ലബ് അൽ ഹിലാൽ ഇറാൻ ക്ലബ് സെപാഹാനെ നേരിടും. ആദ്യ പാദത്തിൽ അൽ ഹിലാൽ 3-1ന് മുന്നിലെത്തിയിരുന്നു. രാത്രി 11.30നാണ് മത്സരം. മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ ക്ലബ് നവ്ബഹോറിനെ സൗദി ക്ലബ് അൽ ഇത്തിഹാദ് നേരിടും. ആദ്യ പാദത്തിൽ ഇരുടീമുകളും ഗോൾ രഹിത സമനില പാലിച്ചു. രാത്രി 9.30നാണ് മത്സരം.

To advertise here,contact us