ഹൈദരാബാദ്: ചരിത്രത്തിലാദ്യമായി ട്രാൻസ്ഫർ ജാലക സമയത്തിന് പുറത്ത് താരകൈമാറ്റം നടത്തി ഇന്ത്യൻ ഫുട്ബോൾ. ഹൈദരാബാദ് എഫ് സിയുടെ ഗോൾകീപ്പർ ആയിരുന്ന ഇന്ത്യൻ താരം ഗുർമീത് സിംഗ് ഇനി മുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ കാവൽക്കാരനാകും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് താരം ഹൈദരാബാദ് എഫ് സി വിടാൻ തീരുമാനിച്ചത്.
കേരളാ ബ്ലാസ്റ്റേഴ്സ് ഉൾപ്പടെ നാല് ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നു. സീസണിൽ പരിക്കേറ്റ സച്ചിൻ സുരേഷിന് പകരക്കാരനായാണ് ഗുർമീതിനെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടത്. എന്നാൽ താരത്തിന് ദീർഘകാല കരാർ നൽകാൻ ബ്ലാസ്റ്റേഴ്സ് ഒരുക്കമായിരുന്നില്ല. നാലര വർഷത്തേയ്ക്കാണ് നോർത്ത് ഈസ്റ്റുമായി ഗുർമീത് കരാർ ഒപ്പിട്ടിരിക്കുന്നത്.
ഐപിഎൽ 2024; സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ്
THAT feeling of coming back home. 😍#NEUFC #StrongerAsOne #8States1United pic.twitter.com/YUf2d9jQ9Q
മാസങ്ങളായി ഹൈദരാബാദ് എഫ് സിയിൽ നിന്ന് ശമ്പളം നൽകുന്നില്ലെന്ന് താരം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനോട് പരാതിപ്പെട്ടിരുന്നു. പിന്നാലെ ട്രാൻസ്ഫർ ജാലകത്തിന് പുറത്ത് ഹൈദരാബാദ് എഫ് സി വിടാൻ ഗുർമീതിന് അനുമതി ലഭിച്ചു. ഹൈദരാബാദ് എഫ് സിയും താരത്തിന്റെ നീക്കത്തിന് സമ്മതം അറിയിച്ചതോടെയാണ് ട്രാൻസ്ഫർ നടന്നത്.