ലണ്ടന്: യുവേഫ ചാമ്പ്യന്സ് ലീഗില് ഇനി അടിമുടി മാറ്റങ്ങള്. അടുത്ത സീസണ് മുതല് പുതിയ ഫോര്മാറ്റിലാകും ചാമ്പ്യന്സ് ലീഗ് പോരാട്ടങ്ങള് ആരാധകരിലേക്ക് എത്തുക. ചാമ്പ്യന്സ് ലീഗിനൊപ്പം യൂറോപ്പ ലീഗ്, കോണ്ഫറന്സ് ലീഗ് എന്നിവയും വമ്പന് മാറ്റങ്ങളോടെയായിരിക്കും അരങ്ങേറുക.
An exciting new era for European club football awaits 🤩Here’s how the #UCL will look from 2024/25 👇 pic.twitter.com/mEffFOpX2O
പരമ്പരാഗത ശൈലിയായ 32 ടീം ഗ്രൂപ്പ് ഘട്ടത്തിന് പകരം ഒരു ഡൈനാമിക് 36 ടീമുകളുടെ ലീഗ് ഘട്ടമാണ് ഒരു സുപ്രധാന മാറ്റം. നേരത്തെ 32 ടീമുകളെ നാല് വീതമുള്ള എട്ട് ഗ്രൂപ്പുകളാക്കിയാണ് ഇതുവരെ മത്സരം നടന്നിരുന്നത്. ഈ രീതിയിലാണ് മാറ്റം വരുന്നത്. ടീമുകളുടെ എണ്ണം 36ആയി ഉയരും. എട്ട് ഗ്രൂപ്പുകളാക്കുന്നതിന് പകരം ലീഗ് മത്സരങ്ങളിലേതുപോലെ ഒറ്റ പോയിന്റ് പട്ടികയില് ടീമുകള് പോരാടും.
ഗ്രൂപ്പ് ഘട്ടത്തില് ഒരു ടീമിന് എട്ട് മത്സരങ്ങള് കളിക്കാനാവും. ടീമുകള് നാല് വീതം ഹോം, എവേ മത്സരങ്ങളുമാണ് കളിക്കുക. നേരത്തെ ഒരു ടീമിന് മൂന്ന് എതിരാളികളോട് ഹോം, എവേ മത്സരങ്ങള് അടക്കം ആറ് മത്സരങ്ങളില് മാറ്റുരക്കണം. എന്നാല് പുതിയ ഫോര്മാറ്റില് ഒരു ടീമിനു എട്ട് വ്യത്യസ്ത എതിരാളികളുമായി ഏറ്റുമുട്ടാനുള്ള അവസരം ലഭിക്കും.
'ഏറ്റവും വലിയ വേദന അത് ആസ്വദിക്കാന് കഴിയുന്നില്ലെന്നതാണ്'; 100-ാം ടെസ്റ്റിന് മുന്നോടിയായി അശ്വിന്
പോയിന്റ് അടിസ്ഥാനത്തില് മുന്നിലുള്ള ആദ്യ എട്ട് ടീമുകള് നേരിട്ട് പ്രീ ക്വാര്ട്ടറിലേക്ക് കടക്കും. 9-ാം സ്ഥാനം മുതല് 24-ാം സ്ഥാനങ്ങളില് വരെ ഫിനിഷ് ചെയ്യുന്ന ടീമുകള്ക്ക് അവസാന 16ലെത്താന് നോക്കൗട്ട് കളിക്കണം. ഇതില് നിന്നുള്ള എട്ട് ടീമുകളും പ്രീ ക്വാര്ട്ടറില് വരും. 25 മുതല് 36 സ്ഥാനങ്ങളില് ഫിനിഷ് ചെയ്യുന്ന ടീമുകള് ആദ്യ റൗണ്ടില് തന്നെ പുറത്താകും. ക്വാര്ട്ടര് മുതല് ഹോം, എവേ എന്ന പഴയ രീതിയില് തന്നെ മുന്നോട്ട് പോകും.