ജർമ്മൻ മണ്ണിൽ തിരിച്ചടിച്ചു; യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ ക്വാർട്ടറിൽ

കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിൽ പി എസ് ജിയും ക്വാർട്ടറിൽ

മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക് ക്വാർട്ടറിൽ. ഇന്ന് നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ലാസിയോയെ ബയേൺ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ പാദത്തിൽ ലാസിയോ ഒരു ഗോളിന് മുന്നിലായിരുന്നു. ഇന്നത്തെ മത്സര വിജയത്തോടെ 3-1ന് ബയേൺ ക്വാർട്ടറിൽ കടന്നു.

ഹാരി കെയ്ൻ നേടിയ ഇരട്ട ഗോളാണ് ബയേണിന്റെ തിരിച്ചടിക്ക് ശക്തി പകർന്നത്. 38, 66 മിനിറ്റുകളിലാണ് കെയ്നിന്റെ ഗോൾ നേട്ടം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ 47-ാം മിനിറ്റിൽ തോമസ് മുള്ളറും ജർമ്മൻ ക്ലബിനായി ഗോൾ നേടി.

ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും ആവേശം; ട്വന്റി 20 ലോകകപ്പ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം

മറ്റൊരു മത്സരത്തിൽ റയല് സോസിഡാഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പി എസ് ജിയും ക്വാർട്ടറിലെത്തി. ഫ്രഞ്ച് ക്ലബിനായി രണ്ട് ഗോളുകളും നേടിയത് കിലിയൻ എംബാപ്പെയാണ്. റയൽ സോസിഡാഡിനായി മൈക്കൽ മെറിനോ ഒരു ഗോൾ നേടി. ആദ്യ പാദത്തിൽ പി എസ് ജി 2-1ന് മുന്നിലായിരുന്നു. രണ്ടാം പാദത്തിലെ വിജയത്തോടെ പി എസ് ജി 4-2ന് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി.

To advertise here,contact us