ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ആസ്റ്റണ് വില്ലയ്ക്കെതിരെ തകര്പ്പന് വിജയം സ്വന്തമാക്കി ടോട്ടനം. വില്ലാ പാര്ക്കില് നടന്ന മത്സരത്തില് ആസ്റ്റണ് വില്ലയെ മറുപടിയില്ലാത്ത നാല് ഗോളുകള്ക്കാണ് അഞ്ചാം സ്ഥാനക്കാരായ ടോട്ടനം തകര്ത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
THREE POINTS AT VILLA PARK! 🤍 pic.twitter.com/aCy7Z7MkRb
ആസ്റ്റണ് വില്ലയുടെ സ്വന്തം തട്ടകത്തില് നടന്ന മത്സരത്തിന്റെ 50-ാം മിനിറ്റില് ജെയിംസ് മാഡിസണിലൂടെയാണ് ടോട്ടനം ആദ്യ ലീഡെടുത്തത്. തൊട്ടുപിന്നാലെ ബ്രെണ്ണന് ജോണ്സണ് ടോട്ടനത്തിന്റെ സ്കോര് ഇരട്ടിയാക്കി. ആതിഥേയര്ക്ക് കനത്ത തിരിച്ചടി നല്കി 65-ാം മിനിറ്റില് ക്യാപ്റ്റന് ജോണ് മക്ഗിന് റെഡ് കാര്ഡ് കണ്ട് പുറത്തുപോയി.
ക്രിക്കറ്റില് ഇന്ത്യന് സര്വ്വാധിപത്യം; മൂന്ന് ഫോര്മാറ്റുകളിലെയും റാങ്കിങ്ങില് ഒന്നാമത്
ഇഞ്ച്വറി ടൈമില് സണ് ഹ്യൂങ്- മിനും ടിമോ വെര്ണറും ഓരോ ഗോള് വീതം നേടിയതോടെ സ്പര്സ് നാല് ഗോളുകളുടെ ആധികാരിക വിജയം സ്വന്തമാക്കി. ഇപ്പോള് അഞ്ചാമതുള്ള ടോട്ടനത്തിന് 53 പോയിന്റായി. നാലാമതുള്ള ആസ്റ്റണ് വില്ലയുടെ രണ്ട് പോയിന്റ് മാത്രം പിറകിലാണ് ഇപ്പോള് ടോട്ടനം.