ന്യൂയോർക്കിൽ തകർന്നടിഞ്ഞ് ഇന്റർ മയാമി; എംഎൽഎസിൽ നാണം കെട്ട തോൽവി

70-ാം മിനിറ്റിൽ മോർഗൻ തന്റെ ഹാട്രിക് പൂർത്തിയാക്കി.

ന്യൂയോർക്ക്: ലയണൽ മെസ്സിയില്ലാത്ത ഇന്റർ മയാമിയെ രക്ഷിക്കാൻ ഇത്തവണ ലൂയിസ് സുവാരസിനും കഴിഞ്ഞില്ല. ന്യൂയോർക്ക് റെഡ് ബുൾസിനോട് എതിരില്ലാത്ത നാല് ഗോളിന് മയാമി സംഘം പരാജയപ്പെട്ടു. സ്കോട്ലാന്ഡ് ഫുട്ബോൾ താരം ലൂയിസ് മോർഗൻ റെഡ് ബുൾസിനായി ഹാട്രിക് നേടി.

ഏഴ് സെക്കന്റിൽ ആദ്യ ഗോൾ; ജർമ്മൻ ഫുട്ബോളിൽ പുതുചരിത്രം

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഗോൾവേട്ടയ്ക്ക് മോർഗൻ തുടക്കം കുറിച്ചു. ആദ്യ പകുതിയിൽ പിടിച്ചു നിൽക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതി തുടങ്ങിയതും റെഡ് ബുൾസ് ഗോൾ വേട്ട പുനരാരംഭിച്ചു. 51-ാം മിനിറ്റിൽ മോർഗൻ രണ്ടാം ഗോൾ നേടി. 66-ാം മിനിറ്റിൽ വിക്കൽമാൻ കർമോണയുടെ സംഭാവനയായിരുന്നു ഗോൾ.

വണ്ടർ കിഡിന്റെ ഗോളിൽ ബ്രസീൽ; വെംബ്ലിയിൽ വീണ് ഇംഗ്ലണ്ട്

70-ാം മിനിറ്റിൽ മോർഗൻ തന്റെ ഹാട്രിക് പൂർത്തിയാക്കി. മത്സരത്തിനിടെ പെയ്ത കനത്ത മഴയിൽ നനയാൻ മാത്രമായിരുന്നു മയാമി താരങ്ങളുടെ വിധി. പോയിന്റ് ടേബിളിലും മയാമി സംഘത്തിന് തിരിച്ചടിയുണ്ടായി. ആറ് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ലയണൽ മെസ്സിയുടെ സംഘം.

To advertise here,contact us