റൊസ്സാരിയോയിലേക്ക് വരരുത്; ഏയ്ഞ്ചൽ ഡി മരിയയുടെ കുടുംബത്തിന് ഭീഷണി

ഇത്തരം ഭീഷണിക്കത്തുകൾ സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.

ബെൻഫീക: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ഏയ്ഞ്ചൽ ഡി മരിയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. അർജന്റീനയിലെ ഡി മരിയയുടെ വസതിയിലാണ് ഭീഷണിക്കത്ത് എത്തിയത്. താരത്തിന്റെ ആദ്യകാല ക്ലബായ റൊസാരിയോ സെൻട്രലിലേക്ക് തിരികെ വരരുതെന്നാണ് കത്തിലെ ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇത്തരം ഭീഷണിക്കത്തുകൾ സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. സമൂഹത്തിലെ ഉന്നത വ്യക്തികളെ ഭീഷണിപ്പെടുത്തുക വഴി ആളുകളെ ഭീതിയിലാഴ്ത്തുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് പ്രാദേശിക പൊലീസ് നേതൃത്വം വ്യക്തമാക്കി.

ഉറപ്പ് നൽകാം, ഇനിയൊരിക്കലും നേട്ടങ്ങൾക്കായി കളിക്കില്ല; വിരാട് കോഹ്ലി

ലോകകപ്പ് ജേതാക്കളായ അർജന്റീനൻ ടീമിൽ അംഗമാണ് ഏയ്ഞ്ചൽ ഡി മരിയ. നിലവിൽ കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള സൗഹൃദ മത്സരങ്ങൾക്കായി അർജന്റീനൻ ടീമിനൊപ്പമാണ് ഡി മരിയ. പോർച്ചുഗീസ് ക്ലബ് ബെൻഫീകയിലെ കരാർ കഴിഞ്ഞാൽ താരം റൊസ്സാരിയോ സെൻട്രലിൽ എത്തുമെന്നാണ് കരുതുന്നത്.

To advertise here,contact us