വീണ്ടും വംശീയാധിക്ഷേപം, പൊട്ടികരഞ്ഞ് വിനീഷ്യസ്; 'ഗോളുകൾ കൊണ്ട് മറുപടി നൽകും'

" നിരന്തരം വംശീയ അധിക്ഷേപത്തിനിരയാകേണ്ടി വരുന്നതിൽ സങ്കടമുണ്ട്. എങ്കിലും ഞാൻ മൈതാനത്ത് തുടരും , വംശീയവാദികൾക്ക് എൻ്റെ മുഖം കാണുന്നത് തുടരാം " വിനീഷ്യസ് പറഞ്ഞു.

ഫുട്ബോള് ഗ്രൗണ്ടിലെ വംശീയാധിക്ഷേപം അവസാനിക്കുന്നില്ല. ബ്രസീലിന്റെയും റയൽ മാഡ്രിഡിൻ്റെയും മുന്നേറ്റ താരം വിനീഷ്യസ് ജൂനിയറാണ് താൻ വീണ്ടും വംശീയാധിക്ഷേപത്തിനിരയായതായി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച്ച സാൻ്റിയാഗോ ബെർണബ്യൂവിൽ സ്പെയിനിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് താരം മനസ്സ് തുറന്നത്. " നിരന്തരം വംശീയഅധിക്ഷേപത്തിനിരയാകേണ്ടി വരുന്നതിൽ സങ്കടമുണ്ട്. എങ്കിലും ഞാൻ മൈതാനത്ത് തുടരും , വംശീയവാദികൾക്ക് എൻ്റെ മുഖം കാണുന്നത് തുടരാം " വിനീഷ്യസ് പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ലാലിഗ സീസണിൽ ഇത് വരെ പത്തോളം തവണ വിനീഷ്യസ് ലാലിഗ അച്ചടക്ക സമിതിക്ക് പരാതി നൽകിയിരുന്നു. ഏറ്റവുമൊടുവിൽ ഇന്റർമിലാനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗാലറിയിൽ നിന്ന് അധിക്ഷേപങ്ങളുണ്ടായി.അത്ലറ്റിക്കോ മാഡ്രിഡിൻ്റെയും ബാഴ്സലോണയുടെയും ആരാധകർ വിനീഷ്യസിനെ വംശീയവും വിദ്വേഷപരവുമായ അധിക്ഷേപങ്ങൾക്ക് വിധേയമാക്കിയെന്ന് ആരോപിച്ച് റയൽ ഈ മാസം ആദ്യത്തിൽ സ്പാനിഷ് ലീഗ് അധികാരികൾക്ക് പരാതി നൽകിയിരുന്നു.

To advertise here,contact us