മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും ഇന്ന് നേർക്ക് നേർ; ജയിക്കുന്നവർ ലീഗിൽ ഒന്നാമതെത്തും

ലീഗിൽ 28 മത്സരങ്ങളിൽ നിന്നും 64 പോയിന്റുള്ള ആഴ്സനലും അത്രെയും മത്സരങ്ങളിൽ നിന്ന് 63 പോയിന്റുള്ള സിറ്റിയും പരസ്പരം നേർക്ക് നേർ ഏറ്റുമുട്ടും

മാഞ്ചസ്റ്റർ : ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ഇന്ന് ടേബിൾ ടോപ്പർമാരുടെ പോരാട്ടം. ലീഗിൽ 28 മത്സരങ്ങളിൽ നിന്നും 64 പോയിന്റുള്ള ആഴ്സനലും അത്രയും മത്സരങ്ങളിൽ നിന്ന് 63 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയും പരസ്പരം നേർക്ക് നേർ ഏറ്റുമുട്ടും. പത്ത് മത്സരങ്ങൾ മാത്രം മത്സരം ബാക്കിയുള്ള ലീഗിൽ കിരീടം നേടാൻ ഇരു ടീമിനും ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. 64 പോയിന്റുമായി ലിവർപൂളും കിരീട പോരാട്ടത്തിൽ ഒപ്പമുണ്ട്. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ഡിഫൻഡർമാരായ ജോൺ സ്റ്റോൺസും കെയ്ൽ വാക്കറുമില്ലാതെയാണ് സിറ്റി ഇറങ്ങുക. പരിക്കേറ്റ് പുറത്തായിരുന്ന കെവിൻ കെവിൻ ഡി ബ്രൂയ്നും എഡെയ്സണും തിരിച്ചു വരുന്നു എന്നതാണ് സിറ്റി ക്യാമ്പിലെ ആശ്വാസം.

തുടർച്ചയായ മൂന്നാം ലീഗ് കിരീടമാണ് സിറ്റി ലക്ഷ്യമിടുന്നത്. 20 വർഷത്തിന് ശേഷം കിരീട നേട്ടത്തിലേക്ക് തിരിച്ചു വരാനാണ് ആഴ്സനൽ ശ്രമിക്കുന്നത്. സിറ്റി തട്ടകത്തിലാണ് മത്സരം. ആഴ്സനലിനെതിരെ കഴിഞ്ഞ എട്ട് ഹോം മത്സരങ്ങളും വിജയിക്കാനായി എന്നത് സിറ്റിയുടെ ആത്മവിശ്വാസം വർധിപ്പിക്കും. എന്നാൽ സീസണിന്റെ തുടക്കത്തിൽ സിറ്റിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആഴ്സനൽ തോൽപ്പിച്ചിരുന്നു. ശേഷം ഒക്ടോബറിൽ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിലും വിജയിക്കാൻ ആഴ്സനലിന് കഴിഞ്ഞിരുന്നു.

To advertise here,contact us