അൽ ഹസമിനെതിരെ വമ്പൻ ജയം; അൽ ഹിലാൽ സൗദി പ്രോ ലീഗ് ചാമ്പ്യൻസ്

ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാലും അൽ നസറിന് കിരീടം നേടാൻ കഴിയില്ല

റിയാദ്: സൗദി പ്രോ ലീഗിൽ കിരീടം സ്വന്തമാക്കി അൽ ഹിലാൽ. ഇന്ന് നടന്ന മത്സരത്തിൽ അൽ ഹസമിനെ പരാജയപ്പെടുത്തിയാണ് അൽ ഹിലാലിന്റെ കിരീടനേട്ടം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സൗദി വമ്പന്മാരുടെ വിജയം. സീസണിൽ 31 മത്സരങ്ങൾ പിന്നിടുമ്പോൾ അൽ ഹിലാലിന് 89 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അൽ നസർ ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും 86 പോയിന്റിലേക്കേ എത്തുകയുള്ളു. ഇത് 19-ാം തവണയാണ് അൽ ഹിലാൽ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരാകുന്നത്.

മത്സരത്തിൽ അലക്സാണ്ടർ മിട്രോവിച്ച് ഇരട്ട ഗോൾ നേടി. 15-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ 48-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. 39-ാം മിനിറ്റിൽ അൽ ഹസം താരം അഹമ്മദ് അൽ ജുവൈദിന്റെ സെൽഫ് ഗോളും അൽ ഹിലാലിന്റെ ലീഡ് വർദ്ധിപ്പിച്ചു.

🏆 #AlHilal is the CHAMPION of Roshn Saudi League for the 19th time, the 68th title in the history 👏🏻Congratulations 💪🏻💙#CHAMP19NS 🥇 #AlHilal68 ✅ pic.twitter.com/iQYfdZzISL

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാൽ മുന്നിലെത്തിയിരുന്നു. ഇഞ്ച്വറി ടൈമിൽ 51-ാം മിനിറ്റിൽ സെർജി മിലിങ്കോവിക് അൽ ഹിലാലിനായി വലചലിപ്പിച്ചു. 34-ാം മിനിറ്റിൽ ഫായിസ് സെലേമണി അൽ ഹസമിന്റെ ആശ്വാസ ഗോൾ നേടി.

To advertise here,contact us