സൗദിയില് ദുഃഖിതന്; ഇത്തിഹാദ് വിടാന് ആഗ്രഹിച്ച് ബെന്സിമ?

താരത്തിന്റെ പ്രകടനത്തില് സൗദി ക്ലബും സന്തുഷ്ടരല്ലെന്നാണ് റിപ്പോര്ട്ടുകള്.

ഇത്തിഹാദ്: ഫ്രഞ്ച് സ്ട്രൈക്കര് കരീം ബെന്സിമ സൗദി പ്രോ ലീഗ് വിടാന് ആഗ്രഹിക്കുന്നതായി റിപ്പോര്ട്ട്. സ്പാനിഷ് ക്ലബ് റയല് മാഡ്രിഡില് നിന്നുമാണ് ബെന്സിമ സൗദി ക്ലബ് അല് ഇത്തിഹാദിലെത്തിയത്. സൗദിയില് ഒരു വര്ഷം പിന്നിടുമ്പോള് താരം ദുഃഖിതനെന്നാണ് റിപ്പോര്ട്ടുകള്. 2026 വരെയാണ് ബെൻസിമയ്ക്ക് അൽ ഇത്തിഹാദുമായി കരാർ.

2021-22 സീസണില് ബെന്സീമ ഉള്പ്പെട്ട റയല് മാഡ്രിഡ് ലാ ലീഗ ചാമ്പ്യന്മാരായിരുന്നു. സീസണില് 46 മത്സരങ്ങളില് നിന്ന് 44 ഗോളുകളും 15 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. ബലോന് ദ് ഓര് വിജയത്തിന് പിന്നാലെ ബെന്സിമയുടെ സൗദിയിലേക്കുള്ള മാറ്റം ഫുട്ബോള് ലോകത്തിന് അവിശ്വസനീയമായിരുന്നു.

ആർസിബിയുടേത് അമിത ആഘോഷം; ഹസ്തദാന വിവാദത്തിൽ ട്വിസ്റ്റ്

🚨 Karim Benzema wants to leave Al Ittihad! 👋During his recent visit to Madrid, he shared with those around him about his "sad adventure" in Saudi Arabia. ☹️The Frenchman is under contract until 2026 with the Saudi club.(Source: @relevo) pic.twitter.com/rvLm8Qyuqa

ബെന്സിമ ക്ലബിലെത്തുന്നതിന് മുമ്പ് സൗദി പ്രോ ലീഗില് അല് ഇത്തിഹാദ് ആയിരുന്നു ചാമ്പ്യന്മാര്. എന്നാല് ഈ സീസണില് 32 മത്സരങ്ങള് പിന്നിടുമ്പോള് അഞ്ചാം സ്ഥാനത്താണ് അല് ഇത്തിഹാദ്. 29 മത്സരങ്ങളില് നിന്ന് 13 ഗോളുകളും എട്ട് അസിസ്റ്റുമാണ് ബെന്സിമയുടെ സമ്പാദ്യം. ഈ പ്രകടനത്തില് സൗദി ക്ലബും സന്തുഷ്ടരല്ലെന്നാണ് റിപ്പോര്ട്ടുകള്.

To advertise here,contact us