ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ ലൂയിസ് സിറ്റിക്കെതിരെ ഇന്റർ മയാമിക്ക് സമനില. ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇന്റർ മയാമിക്കായി ഗോൾ നേടി. 15-ാം മിനിറ്റിൽ ക്രിസ് ഡർക്കിൻ ലൂയിസ് സിറ്റിക്ക് വേണ്ടി ഗോൾ നേട്ടത്തിന് തുടക്കമിട്ടു. 24-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ മയാമി തിരിച്ചടി നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ വീണ്ടും ഇരുടീമുകളുടെയും ഗോൾ വലകുലുങ്ങി.
Se conocen de memoria 🤩Jordi ➡️ Messi ✨ pic.twitter.com/RwOOygRDvO
41-ാം മിനിറ്റിൽ ഇൻഡിയാന വാസിലേവ് ലൂയിസ് സിറ്റിക്ക് വേണ്ടി രണ്ടാം ഗോൾ നേടി. ലൂയിസ് സുവാരസിലൂടെ ആദ്യ പകുതിയുടെ വിസിൽ മുഴങ്ങും മുമ്പ് മയാമി മറുപടി നൽകി. രണ്ടാം പകുതിയുടെ തുടക്കം ലൂയിസ് സിറ്റിക്ക് അനുകൂലമായിരുന്നു. 68-ാം മിനിറ്റിൽ സുവാരസിന്റെ സെൽഫ് ഗോളിലൂടെ ലൂയിസ് സിറ്റി വീണ്ടും ലീഡെടുത്തു.
Fútbol en su máxima expresión 😮💨 pic.twitter.com/yaLWlBBNv4
വെംബ്ലിയിൽ റോയലായി റയൽ; ചാമ്പ്യൻസ് ലീഗിൽ 15-ാം കിരീടം
JORDI ALBA NOS DA EL EMPATE 😤 pic.twitter.com/ygFcTlKYnJ
85-ാം മിനിറ്റിലെ ജോർഡി ആൽബയുടെ ഗോളിലൂടെ മയാമി സമനില പിടിച്ചു. പിന്നീട് വിജയത്തിനായി വലിയ ശ്രമങ്ങൾ മയാമിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. സീസണിൽ 18 മത്സരങ്ങൾ പിന്നിടുന്ന ലയണൽ മെസ്സിയും സംഘവും 10ലും വിജയം നേടി. 35 പോയിന്റുള്ള ഇന്റർ മയാമി തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.