യൂറോ കപ്പിൽ ഇറ്റലിയെ തകർത്ത് സ്പെയ്ൻ പ്രീക്വാർട്ടറിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്റെ വിജയം. 55-ാം മിനിറ്റിൽ റിക്കാർഡോ കാലഫിയോറിയുടെ സെൽഫ് ഗോളാണ് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് തിരിച്ചടിയായത്. തുടർച്ചയായ രണ്ടാം ജയത്തോടെയാണ് യൂറോകപ്പിൽ സ്പെയ്ൻ പ്രീക്വാർട്ടറിൽ എത്തുന്നത്.
🇪🇸🆚🇮🇹 Calafiori own goal settles heavyweight contest as Roja win Group B...Match report 🗞️⬇️#EURO2024 | #ESPITA
മത്സരത്തിലുടനീളം ഇറ്റാലിയന് ഗോള്മുഖത്തേക്ക് ഇരച്ചുകയറുന്ന സ്പാനിഷ് പടയെയാണ് കാണാനായത്. ഭാഗ്യവും ഗോള്കീപ്പര് ഡൊണ്ണരുമ്മയുടെ നിര്ണായകസേവുകളുമാണ് ഇറ്റലിയെ പലപ്പോഴും രക്ഷിച്ചത്. ആദ്യപകുതിയില് മാത്രം സ്പെയ്ന് ഒന്പത് തവണ ലക്ഷ്യത്തിലേക്ക് പന്തടിച്ചപ്പോള് ഇറ്റലിക്ക് ഒരുതവണ മാത്രമാണ് അതിന് സാധിച്ചത്.
ഗോള്രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് ഇറ്റലിയുടെ വലകുലുങ്ങിയത്. 52-ാം മിനിറ്റില് കുക്കുറേയ നല്കിയ പാസ് ബോക്സിന് മുന്നില് നിന്ന പെഡ്രിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഒടുവില് മത്സരത്തിന്റെ ഗതി നിര്ണയിച്ച ഗോള് പിറന്നു. 55-ാം മിനിറ്റില് വില്യംസ് നടത്തിയ കുതിപ്പില് മൊറാട്ടയുടെ ഹെഡര് ക്ലിയര് ചെയ്യാനുള്ള ഡൊണ്ണരുമ്മയുടെ ശ്രമം ഇറ്റാലിയന് പ്രതിരോധതാരം കാലഫിയോറിയുടെ മുട്ടിലിടിച്ച് പോസ്റ്റിലെത്തി. ഇതോടെ സെല്ഫ് ഗോളില് സ്പെയ്ന് ലീഡും വിജയവും സ്വന്തമാക്കി.
തുടര്വിജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് സ്പാനിഷ് പടയുടെ നോക്കൗട്ട് പ്രവേശനം. രണ്ട് മത്സരങ്ങളില് നിന്ന് ആറ് പോയിന്റാണ് സ്പെയ്നിനുള്ളത്. ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില് അല്ബേനിയെയാണ് സ്പെയ്നിന് ഇനി നേരിടേണ്ടത്. നിലവില് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് എഫില് രണ്ടാമതുള്ള ഇറ്റലിക്ക് നോക്കൗട്ടിലെത്താന് ക്രൊയേഷ്യയുമായുള്ള അവസാന മത്സരത്തില് വിജയം അനിവാര്യമാണ്.