മാറക്കാന: ബ്രസീൽ അന്താരാഷ്ട്ര ടീമിലേക്ക് നെയ്മർ ജൂനിയർ തിരിച്ചുവരുന്നു. കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് യുവനിരയെയാണ് ബ്രസീൽ സംഘം അയച്ചത്. 2026ലെ ലോകകപ്പ് കൂടെ മുന്നിൽ കണ്ടായിരുന്നു മഞ്ഞപ്പടയുടെ നീക്കം. എന്നാൽ സൂപ്പർ താരം നെയ്മർ ജൂനിയറിനെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ മടങ്ങിവരവിൽ സൂചന ലഭിച്ചിരിക്കുന്നത്. ഒക്ടോബറിൽ നെയ്മർ ജൂനിയർ ബ്രസീൽ ടീമിലേക്ക് തിരിച്ചുവരവും എന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്.
സൗദി ക്ലബ് അൽ ഹിലാലിനായി കളിക്കുന്നതിനിടെയാണ് നെയ്മറിന്റെ കാൽമുട്ടിന് പരിക്കേറ്റത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം താരം കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിന്റെ ടോപ് സ്കോററായിരുന്ന വിനീഷ്യസ് ജൂനിയറിന് സസ്പെൻഷനെ തുടർന്ന് ക്വാർട്ടർ ഫൈനൽ കളിക്കാൻ സാധിച്ചില്ല. പകരക്കാരനായി ഇറങ്ങിയ എൻഡ്രിക്കിന് മത്സരത്തിൽ തിളങ്ങാനും കഴിഞ്ഞില്ല. ഇതോടെ നെയ്മറിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടി.
ELE VAI VOLTAR? 🇧🇷🔥🙏🏼 Dorival fala sobre retorno de Neymar a seleção brasileira: 'Em condições, ele é importante' #FutebolNaESPN https://t.co/kPwgmlTjzP
സീനിയേഴ്സ് ശ്രീലങ്കയിലേക്ക് ഇല്ല; ക്യാപ്റ്റൻസിയിൽ രണ്ട് താരങ്ങൾക്ക് പരിഗണന
കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഉറുഗ്വേയോട് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടാണ് ബ്രസീൽ പുറത്താകുന്നത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇവിടെ ബ്രസീൽ സംഘം രണ്ട് കിക്കുകൾ വലയിലാക്കിയപ്പോൾ ഉറുഗ്വേ നാല് കിക്കുകൾ ഗോളാക്കി മാറ്റി.