അവസാന മത്സരത്തെക്കുറിച്ച് എയ്ഞ്ചല് ഡി മരിയ

'തനിക്ക് എല്ലാം തന്നെ ഒരാൾ ഇപ്പോൾ തന്റെ കൂടെയില്ല'

ന്യൂജഴ്സി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ. തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ഫൈനലിൽ എത്തിയതിന് ശേഷം വിരമിക്കൽ തീരുമാനത്തിൽ ഡി മരിയ പ്രതികരണവുമായി രംഗത്തെത്തി. അവസാന മത്സരത്തിന് താൻ തയ്യാറായില്ലെന്നും എന്നാൽ ഇത് അതിനുള്ള സമയമാണെന്നും ഡി മരിയ പറഞ്ഞു.

ജൂലൈ 14ന് എന്ത് സംഭവിച്ചാലും തനിക്ക് മുൻവശത്തെ ഡോറിലൂടെ പുറത്തേയ്ക്ക് പോകാൻ സാധിക്കും. കാരണം അർജന്റീനയ്ക്കായി താൻ സാധ്യമായതെല്ലാം ചെയ്തു. ചിലപ്പോഴൊക്കെ ഈ ജഴ്സി ധരിക്കാൻ പ്രയാസപ്പെട്ട നിമിഷങ്ങളുണ്ട്. തന്നെ പിന്തുണച്ച എല്ലാവരോടും തനിക്ക് കടപ്പാടുണ്ടെന്നും അർജന്റീന വിങ്ങർ പ്രതികരിച്ചു.

ഇത് അവസാനമെന്ന് അറിയാം; പ്രതികരിച്ച് മെസ്സി

ത്യാഗം ഒരിക്കലും കീഴടങ്ങലല്ലെന്ന് പഴയ തലമുറ തന്നെ പഠിപ്പിച്ചു. തനിക്ക് എല്ലാം തന്നെ ഒരാൾ ഇപ്പോൾ തന്റെ കൂടെയില്ല. അത് പ്രയാസമാണ്. ഒരുപക്ഷേ അതിലേക്ക് താൻ എത്തിച്ചേരും. ഇന്നത്തെ മത്സരത്തിന് മുമ്പ് മെസ്സി ടീം അംഗങ്ങളോട് പറഞ്ഞു. ഈ കോപ്പ ഡി മരിയയ്ക്ക് വേണ്ടി വിജയക്കണം. അത് തന്നിക്ക് ഏറെ അഭിമാനം നൽകി. അർജന്റീന ഫുട്ബോൾ തനിക്ക് എല്ലാം നൽകിയെന്നും ഡി മരിയ വ്യക്തമാക്കി.

To advertise here,contact us