ന്യൂജഴ്സി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീന-കാനഡ മത്സരം കാണാൻ ഒരാളെത്തി. ബ്രസീലിയൻ മുൻ ഇതിഹാസ താരം റൊണാൾഡോ നസരിയോയാണ് ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടത്. ഇതുകണ്ട ഫോക്സ് സ്പോർട്സ് കമന്റേറ്റർ പറഞ്ഞു. ഞങ്ങൾക്കൊരു അതിഥിയുണ്ട്. യഥാർത്ഥ റൊണാൾഡോ. രണ്ട് തവണ ലോകചാമ്പ്യനായ വ്യക്തിയെ ഇവിടെ കണ്ടതിൽ സന്തോഷമുണ്ടെന്ന് ഫോക്സ് സ്പോർട്സ് കമന്റേറ്റർ പറഞ്ഞു.
കോപ്പ അമേരിക്ക ടൂർണമെന്റ് തുടങ്ങതിന് ദിവസങ്ങൾക്ക് മുമ്പ് താൻ ഇനി ഒരിക്കലും ഫുട്ബോൾ മത്സരങ്ങൾ കാണില്ലെന്ന് റൊണാൾഡോ പ്രതികരിച്ചിരുന്നു. ഇപ്പോൾ ഫുട്ബോൾ കാണാൻ ഒരു രസവുമില്ലെന്നും അഞ്ച് മണിക്കൂർ നീളുന്ന ടെന്നിസ് മത്സരങ്ങളാണ് താൻ ആസ്വദിക്കുന്നതെന്നും ബ്രസീൽ ഇതിഹാസം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് താരം അർജന്റീന-കാനഡ മത്സരം കാണാനെത്തിയത്.
🚨🗣️ Fox Sports commentator in mid game Today: "we have Real Ronaldo as a guest today, it's pleasure to see a 2 times World Cup winner here" (Laughs) 😭😭 pic.twitter.com/5koG8xHqen
ടി20 ലോകകപ്പ് തോല്വി; പാകിസ്താന് ക്രിക്കറ്റില് നടപടി
റൊണാൾഡോ എത്തിയത് ലയണൽ മെസ്സിയുടെ മത്സരം കാണാനെന്ന് മറ്റൊരുകൂട്ടർ വാദിക്കുന്നു. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ബ്രസീലിയൻ മുൻ താരം പലപ്പോഴും ചൂണ്ടിക്കാട്ടിയത് മെസ്സിയുടെ പേരാണ്. കോപ്പ അമേരിക്കയിൽ അർജന്റീന ഫൈനലിൽ എത്തിയിരിക്കുകയാണ്. ക്വാർട്ടറിൽ ഉറുഗ്വേയോട് പരാജയപ്പെട്ടാണ് ബ്രസീൽ പുറത്തായത്.