'മത്സരം തീർന്നയുടനെ റഫറി ഓടിപ്പോയി, അതിൽ തന്നെ എല്ലാം വ്യക്തമാണ്'; വിർജിൽ വാൻഡിക്

ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് രണ്ട് ഗോളുകള് തിരിച്ചടിച്ചാണ് വിജയം ഉറപ്പിച്ചത്

മ്യൂണിക്: യൂറോ കപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ തോൽവിക്ക് പിന്നാലെ റഫറിക്കെതിരെ രൂക്ഷ വിമർശനവുമായി നെതർലൻഡ്സ് ക്യാപ്റ്റൻ വിർജിൽ വാൻഡിക്. മത്സരത്തിന് ഫൈനൽ വിസിലൂതിയതിന് പിന്നാലെ റഫറിയെ കാണാൻ പോലും കിട്ടിയില്ലെന്നും അതിൽ തന്നെ കാര്യങ്ങൾ വ്യക്തമാണെന്നും വിർജിൽ വാൻഡിക് പറഞ്ഞു.

‘അവർ നല്ല നിമിഷങ്ങൾ സൃഷ്ടിച്ചു. അത് പോലെ തന്നെ ഞങ്ങളും . അവസാന മിനിറ്റിൽ ഗോൾ വഴങ്ങുകയെന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും ഒരു സെമിഫൈനലിൽ. അത് ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം തകർത്തു. ജയിച്ചിരുന്ന മത്സരമാണ് കയ്യിൽ നിന്നും നഷ്ടപ്പെട്ടുപോയത്’. ‘മത്സരത്തിന് ഫൈനൽ വിസിൽ മുഴക്കിയതിന് പിന്നാലെ റഫറി ഓടിപ്പോയി. അതുതന്നെ എല്ലാം പറയുന്നുണ്ട്. കൈകൊടുക്കാൻ പോലും സമയമില്ലായിരുന്നു. അവർ ചെയ്തത് വിശദീകരിക്കാനുള്ള ബാധ്യത അവർക്കുണ്ട്. മോശമായി എന്തെങ്കിലും ചെയ്യുമ്പോൾ ഞങ്ങൾ വിശദീകരിക്കുന്നത് പോലെ അവർ ഞങ്ങളോട് സംസാരിച്ചില്ല', വാൻഡിക് പറഞ്ഞു.

ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് രണ്ട് ഗോളുകള് തിരിച്ചടിച്ചാണ് വിജയം ഉറപ്പിച്ചത്. 90-ാം മിനിറ്റിലാണ് വിജയഗോള് പിറക്കുന്നത്. രണ്ടാം പകുതിയില് പകരക്കാരനായി ഇറക്കിയ ഒലി വാട്കിന്സാണ് മത്സരത്തിന്റെ ഗതി നിര്ണയിച്ച ഗോള് നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റില് ലഭിച്ച ലീഡ് മുതലെടുക്കാന് ഡച്ചുപടയ്ക്ക് കഴിഞ്ഞില്ല. ഇതോടെ യൂറോ കപ്പില് സെമിയിലെത്തിയ ആറാം തവണയും നെതര്ലാന്ഡ്സിന് മടങ്ങേണ്ടിവന്നു. അതേസമയം ഇംഗ്ലണ്ട് തുടര്ച്ചയായ രണ്ടാം തവണയാണ് യൂഫോ കപ്പ് ഫൈനലില് കടക്കുന്നത്. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില് ഇറ്റലിയോട് ഷൂട്ടൗട്ടില് പരാജയപ്പെട്ടിരുന്നു.

പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സിന് പട്ടായ യുണൈറ്റഡിനെതിരെതോൽവിയോടെ തുടക്കം

To advertise here,contact us