കോപ്പയിൽ 68 വർഷം പഴക്കമുള്ള ചരിത്രം; തിരുത്തിക്കുറിച്ച് ലൂയിസ് സുവാരസ്

കോപ്പ അമേരിക്ക ടൂർണമെന്റിൽ കാനഡയെ തോൽപ്പിച്ച് ഉറുഗ്വേ മൂന്നാം സ്ഥാനം സ്വന്തമാക്കി

ടെക്സസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ലൂയിസ് സുവാരസ്. ടൂർണമെന്റിലെ എക്കാലത്തെയും പ്രായം കൂടിയ ഗോൾ സ്കോററായിരിക്കുകയാണ് ഉറുഗ്വേ സ്ട്രൈക്കർ. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ കാനഡയ്ക്കെതിരെ 92-ാം മിനിറ്റിൽ ഗോൾവല ചലിപ്പിക്കുമ്പോൾ സുവാരസിന് പ്രായം 37 വയസും അഞ്ച് മാസവും 21 ദിവസവുമാണ്.

68 വർഷം പഴക്കമുള്ള ചരിത്രമാണ് സുവാരസ് സ്വന്തം പേരിലാക്കിയത്. 1956ൽ അർജന്റീനൻ ഏഞ്ചൽ ലാബ്രൂണ കോപ്പയിൽ ഗോൾ നേടുമ്പോൾ പ്രായം 37 വയസും 34 ദിവസവുമായിരുന്നു. കോപ്പ അമേരിക്ക ടൂർണമെന്റിൽ കാനഡയെ തോൽപ്പിച്ച് ഉറുഗ്വേ മൂന്നാം സ്ഥാനം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഉറുഗ്വേയുടെ വിജയം.

Luis Suárez, leyenda viva de nuestro fútbol 🥹 pic.twitter.com/qqz9pJBxy2

കോപ്പയിൽ മൂന്നാമൻ ഉറുഗ്വേ; പെനാൽറ്റിയിൽ കാനഡയെ വീഴ്ത്തി

കോപ്പ അമേരിക്ക ടൂർണമെന്റിന്റെ കലാശപ്പോര് നാളെ രാവിലെ നടക്കും. നിലവിലത്തെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഫൈനലിൽ കൊളംബിയ ആണ് എതിരാളികൾ. കോപ്പ ടൂർണമെന്റിന് ശേഷം വിരമിക്കുന്ന എയ്ഞ്ചൽ ഡി മരിയയ്ക്ക് വേണ്ടി കിരീടം സ്വന്തമാക്കുകയാണ് അർജന്റീനൻ സംഘത്തിന്റെ ലക്ഷ്യം.

To advertise here,contact us