ലണ്ടന്: ഇംഗ്ലണ്ട് ഫുട്ബോള് ടീം ഹെഡ് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റ് പരിശീലക സ്ഥാനമൊഴിഞ്ഞു. യൂറോ കപ്പ് ഫൈനലില് സ്പെയിനിനോട് തോല്വി വഴങ്ങിയതിന് പിന്നാലെയാണ് സൗത്ത്ഗേറ്റ് പടിയിറങ്ങുന്നത്. തുടര്ച്ചയായ രണ്ടാം യൂറോ ഫൈനലിലാണ് ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങുന്നത്.
🚨🏴 BREAKING: Gareth Southgate has LEFT his role as manager of the England national team.It’s over. pic.twitter.com/jIuCwRhkJZ
2024 യൂറോ കപ്പില് സ്പെയിനിനെതിരായ ഫൈനലില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ കോച്ച് സൗത്ത്ഗേറ്റിനെതിരെ ആരാധകപ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. 2020 യൂറോ കപ്പിലും സൗത്ത്ഗേറ്റിന്റെ കീഴില് ഇംഗ്ലീഷ് പട ഫൈനലിലെത്തിയിരുന്നു. ഇറ്റലിക്കെതിരായ കലാശപ്പോരില് ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് അടിയറവ് പറഞ്ഞത്.
ഇംഗ്ലണ്ട് ദേശീയ ടീമുമായി 2024 ഡിസംബറില് കരാര് അവസാനിക്കാനിരിക്കെയാണ് സൗത്ത്ഗേറ്റിന്റെ സ്ഥാനമൊഴിയല്. റോയ് ഹഡ്സണ് സ്ഥാനമൊഴിഞ്ഞതിനെ തുടര്ന്ന് 2016 സെപ്റ്റംബറിലാണ് സൗത്ത്ഗേറ്റ് ഇംഗ്ലീഷ് ഫുട്ബോള് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തെത്തുന്നത്. എട്ടുവര്ഷത്തിനിടെ 102 മത്സരങ്ങളില് ഇംഗ്ലണ്ടിനെ പരിശീലപ്പിച്ച സൗത്ത്ഗേറ്റ് ടീമിനെ രണ്ട് യൂറോ കപ്പ് ഫൈനലിലും 2018 ലോകകപ്പില് സെമി ഫൈനലിലും എത്തിച്ചിരുന്നു.