'ടീം യൂറോ'യിൽ സ്പാനിഷ് ആധിപത്യം; ടൂര്‍ണമെന്റിലെ മികച്ചവരുടെ ടീമിൽ ആറ് സ്‌പെയിന്‍ താരങ്ങള്‍

റണ്ണറപ്പുകളായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് കൈല്‍ വാക്കര്‍ മാത്രമാണ് ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ ഇടംപിടിച്ചത്

ബെര്‍ലിന്‍: 2024 യൂറോകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്റ് പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരങ്ങള്‍ ഉള്‍പ്പെടുത്തി യുവേഫയുടെ ടെക്‌നിക്ക് ഒബ്‌സേര്‍വര്‍ പാനലാണ് ഇലവനെ പ്രഖ്യാപിച്ചത്. യുവതാരം ലാമിന്‍ യമാല്‍ അടക്കം ആറ് സ്പാനിഷ് താരങ്ങളാണ് ടീമില്‍ ഇടംപിടിച്ചത്.

17കാരനായ മിഡ്ഫീല്‍ഡര്‍ ലാമിന്‍ യമാല്‍, നിക്കോ വില്ല്യംസ്, റോഡ്രി, മാര്‍ക്ക് കുക്കറെല്ല, ഡാനി ഒല്‍മോ, ഫാബിയന്‍ റൂയിസ് എന്നിവരാണ് ടീമിലെ സ്‌പെയിന്‍ താരങ്ങള്‍. റണ്ണറപ്പുകളായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് കൈല്‍ വാക്കര്‍ മാത്രമാണ് ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ ഇടംപിടിച്ചത്. ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈക്ക് മൈഗ്നാനും ഡിഫന്‍ഡര്‍ വില്യം സാലിബയും സക്വാഡിലുണ്ട്. സ്വിസ് താരം മാനുവേല്‍ അകാഞ്ചി, ജര്‍മ്മന്‍ താരം ജമാല്‍ മുസൈല എന്നിവരാണ് ടീമിലെ മറ്റുതാരങ്ങള്‍.

👕✨ Introducing the UEFA EURO 2024 Team of the Tournament, as selected by UEFA's Technical Observer panel.#EURO2024 pic.twitter.com/ITp3ipcWxF

യൂറോ 2024 ടീം ഓഫ് ദ ടൂര്‍ണമെന്റ്

മൈക്ക് മൈഗ്നാന്‍, വില്യം സാലിബ, കൈല്‍ വാക്കര്‍, മാനുവേല്‍ അകാഞ്ചി, മാര്‍ക്ക് കുക്കറെല്ല, ലാമിന്‍ യമാല്‍, റോഡ്രി, നിക്കോ വില്യംസ്, ഡാനി ഓള്‍മോ, ഫാബിയന്‍ റൂയിസ്, ജമാല്‍ മുസൈല

To advertise here,contact us