ബെര്ലിന്: 2024 യൂറോ കപ്പ് ടൂര്ണമെന്റിലെ മികച്ച പത്ത് ഗോളുകള് തിരഞ്ഞെടുത്തു. സ്പെയിന് കൗമാരസൂപ്പര് താരം ലാമിന് യമാല് നേടിയ ഗോളാണ് ഗോള് ഓഫ് ദ ടൂര്ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്സിനെതിരായ സെമി ഫൈനലില് യമാല് നേടിയ ഗോളാണ് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോള് രണ്ടാമതായും തിരഞ്ഞെടുക്കപ്പെട്ടു.
🤩 10 great goals from EURO 2024!Tap below to vote for the Fans' Goal of the Tournament ⚽️👇#EUROGOTT | @AlipayPlus
ഫ്രാന്സിനെതിരായ സെമി ഫൈനലില് 21-ാം മിനിറ്റിലാണ് യമാല് ഗോളടിച്ചത്. സ്പെയിനിന്റെ സമനില ഗോളാണ് യമാല് നേടിയത്. 10-ാം മിനിറ്റില് വഴങ്ങേണ്ടിവന്ന ഗോളില് പിന്നിലായിരുന്ന സ്പെയിനിനെ 21-ാം മിനിറ്റില് യമാല് ഒപ്പമെത്തിക്കുകയായിരുന്നു.
പെനാല്റ്റി ഏരിയക്ക് പുറത്ത് ഫ്രഞ്ച് പ്രതിരോധ നിരയെ ഡ്രിബിള് ചെയ്തെത്തിയ യമാലിന്റെ ഇടം കാല് ഷോട്ട് പോസ്റ്റിലിടിച്ച് വലയിലായി. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള് സ്കോററെന്ന നേട്ടവും സ്പാനിഷ് യുവതാരം സ്വന്തമാക്കിയിരുന്നു. ജൂലൈ പത്തിന് നടന്ന സെമിയില് ഗോളടിക്കുമ്പോള് യമാലിന് 16 വയസ്സും 362 ദിവസവുമായിരുന്നു പ്രായം.
ടൂർണമെന്റിലെ മികച്ച പത്ത് ഗോളുകൾ