മോഹന് ബഗാന് സൂപ്പര് ജയന്റ്സിന്റ പരിശീലകനായിരുന്ന അന്റോണിയോ ലോപസ് ഹബാസ് ഇനി ഐ ലീഗില്. ഐ ലീഗ് വമ്പന്മാരായ ഇന്റര് കാശിയാണ് ഹബാസിനെ സ്വന്തമാക്കിയത്. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
काशी, अब चारों ओर मचा दो शोर! 📢#HabasCoach 🔥#HarHarKashi #InterKashi #indianfootball pic.twitter.com/WzjewhGVi7
ഐഎസ്എല്ലിലെ ഏറ്റവും മികച്ച പരിശീലകരില് ഒരാളായ ഹബാസ് ഒരുപാട് ലക്ഷ്യങ്ങളുമായാണ് ഇന്റര് കാശിയിലെത്തുന്നത്. ഇന്റര് കാശിയെ ഐഎസ്എല്ലിലേക്ക് എത്തിക്കുക എന്നതായിരിക്കും ഹബാസിന്റെ പ്രാഥമിക ലക്ഷ്യം. ഒപ്പം ഉത്തര്പ്രദേശില് ഫുട്ബോളിന്റെ വികസനത്തിനായും ഹബാസ് പ്രവര്ത്തിക്കും.
ഐഎസ്എല്ലില് ഏറ്റവും കൂടുതല് കിരീടം നേടിയിട്ടുള്ള പരിശീലകനാണ് ഹബാസ്. 2014ല് എടികെ കൊല്ക്കത്തയെ ഐഎസ്എല്ലിലെ ആദ്യ ചാമ്പ്യന്മാരാക്കിയത് ഹബാസാണ്. 2016ല് പൂനെ സിറ്റിയുടെ കോച്ചായും അദ്ദേഹമെത്തി. 2019ല് വീണ്ടും കൊല്ക്കത്തയുടെ മുഖ്യപരിശീലകനായി നിയമിതനായ ഹബാസ് വീണ്ടും ടീമിനെ കിരീടത്തിലേക്ക് നയിച്ചു. അവസാന സീസണില് മോഹന് ബഗാനെ ഐഎസ്എല് ഷീല്ഡ് ജേതാക്കളാക്കിയ പരിശീലകനാണ് ഹബാസ്.