സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം; കിരീടത്തിനായി ക്രിസ്റ്റ്യാനോ കാത്തിരിക്കണം

ആദ്യ പകുതിയിൽ പിന്നിൽ നിന്നെങ്കിലും വമ്പൻ തിരിച്ചു വരവാണ് രണ്ടാം പകുതിയിൽ അൽ ഹിലാൽ നടത്തിയത്

അബഹ: സൗദി സൂപ്പർ കപ്പിൽ അൽ ഹിലാലിന് കിരീടം. ഒന്നിനെതിരെ നാല് ഗോളിന് അൽ നസറിനെ തോൽപ്പിച്ചാണ് അൽ ഹിലാലിന്റെ നേട്ടം. 44ാം മിനിറ്റിൽ അൽ നസറാണ് മത്സരത്തിൽ ആദ്യം വലകുലുക്കിയത്. ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ വകയായിരുന്നു ഗോൾ. ആദ്യ പകുതിയിൽ പിന്നിൽ നിന്നെങ്കിലും വമ്പൻ തിരിച്ചു വരവാണ് രണ്ടാം പകുതിയിൽ അൽ ഹിലാൽ നടത്തിയത്. അൽ ഹിലാലിനായി 55ാം മിനിറ്റിൽ സെർബിയൻ മിഡ്ഫീൽഡർ മിലിൻകോവിക് സാവിക് സമനില ഗോൾ നേടി.

സമനില നേടി പത്ത് മിനിറ്റ് പൂർത്തിയാവുന്നതിന് മുമ്പ് തന്നെ അൽ ഹിലാൽ ലീഡും നേടി. സെർബിയൻ താരം അലക്സാണ്ടർ മിത്രോവികിന്റെ വകയായിരുന്നു ഗോൾ. ആറ് മിനിറ്റിന് ശേഷം മിത്രോവിക് തന്നെ ഒരിക്കൽ കൂടി വലകുലുക്കി. 72ാം മിനിറ്റിൽ ബ്രസീലിന്റെ മാൽകോം ഫെലിപ്പെ നാലാം ഗോളും നേടി അൽ ഹിലാലിന്റെ പട്ടിക പൂർത്തിയാക്കി. സൗദി സൂപ്പർ കപ്പിൽ അഞ്ച് തവണ അൽ ഹിലാൽ മുത്തമിട്ടിട്ടുണ്ട്. രണ്ട് തവണയാണ് അൽ നസറിന് കിരീടം നേടിയിട്ടുള്ളത്.

17 മിനിറ്റിനിടെ വഴങ്ങിയത് നാല് ഗോളുകള്; സഹതാരങ്ങളെ പരിഹസിച്ച് വിവാദ ആംഗ്യവുമായി റൊണാള്ഡോ, വീഡിയോ

To advertise here,contact us