17 മിനിറ്റിനിടെ വഴങ്ങിയത് നാല് ഗോളുകള്; സഹതാരങ്ങളെ പരിഹസിച്ച് വിവാദ ആംഗ്യവുമായി റൊണാള്ഡോ, വീഡിയോ

സൗദി സൂപ്പര് കപ്പില് അല് ഹിലാലിനെതിരായ മത്സരത്തിലായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം

റിയാദ്: മൈതാനത്ത് വീണ്ടും വിവാദ ആംഗ്യവുമായി സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. സൗദി സൂപ്പര് കപ്പില് അല് ഹിലാലിനെതിരായ മത്സരത്തിലായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. മത്സരത്തില് അല് നസര് പരാജയം വഴങ്ങിയിരുന്നു. അല് ഹിലാലിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്ക്കാണ് അല് നസര് അടിയറവ് പറഞ്ഞത്.

മത്സരത്തില് മികച്ച പ്രകടനമാണ് റൊണാള്ഡോ കാഴ്ച വെച്ചത്. റൊണാള്ഡോയുടെ ഗോളില് അല് നസര് മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാല് രണ്ടാം പകുതിയില് അല് ഹിലാലിന്റെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. 17 മിനിറ്റിനുള്ളില് നാല് ഗോളുകള് തിരിച്ചടിച്ചാണ് അല് ഹിലാല് വിജയം പിടിച്ചെടുത്തത്.

"Cristiano Ronaldo":Por los gestos que hizo a sus compañeros de Al Nassr en la #SaudiSuperCup https://t.co/oHMl7KxzI3 pic.twitter.com/RJbemcDVue

നാലാമതും ഗോള് വഴങ്ങേണ്ടിവന്നതോടെയാണ് റൊണാള്ഡോ നിരാശ പ്രകടിപ്പിച്ചത്. തുടര്ച്ചയായുള്ള ഗോളുകളില് ദേഷ്യപ്പെട്ടുകൊണ്ട് നിങ്ങള് ഉറങ്ങുകയാണോയെന്ന് റൊണാള്ഡോ സഹതാരങ്ങളോട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. മത്സരത്തിനിടെ റൊണാള്ഡോ അശ്ലീല ആംഗ്യം കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലാണ്. റൊണാള്ഡോയുടെ മോശം പെരുമാറ്റത്തിനെതിരെ വിമര്ശനങ്ങള് ഉയരുന്നുമുണ്ട്.

ഇത് ആദ്യമായല്ല റൊണാള്ഡോ ഗ്രൗണ്ടില് വിവാദ ആംഗ്യങ്ങള് കാണിക്കുന്നത്. ആരാധകര്ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില് സൗദി പ്രോ ലീഗില് നിന്ന് റൊണാള്ഡോയ്ക്ക് സസ്പെന്ഷന് ലഭിച്ചിരുന്നു. റൊണാള്ഡോയുടെ പെരുമാറ്റത്തെ പിന്നീട് മുന് കളിക്കാരും കമന്റേറ്റര്മാരും വിമര്ശിച്ചിരുന്നു. താന് കാണിച്ചത് യൂറോപ്പില് വിജയത്തിന്റെ ഒരു ആംഗ്യമാണെന്നും അവിടെ സാധാരണമാണെന്നും വാദിച്ച് റൊണാള്ഡോ രംഗത്തെത്തുകയും ചെയ്തിരുന്നു.

To advertise here,contact us