വണ്ടര് കിഡ്ഡിന് 'വണ്ടര് റെക്കോര്ഡ്'; ലാ ലീഗയില് പുതുചരിത്രം കുറിച്ച് എന്ഡ്രിക്

പകരക്കാരനായി ഇറങ്ങിയാണ് എന്ഡ്രിക് ഗോള് നേടിയത്

ലാ ലീഗയില് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റയല് മാഡ്രിഡ്. വല്ലാഡോളിഡിനെതിരായ മത്സരത്തില് എതിരില്ലാത്ത മൂന്ന് ഗോളുകള്ക്കാണ് റയലിന്റെ വിജയം. ഫെഡറിക്കോ വാല്വെര്ദെയും ബ്രാഹിം ഡയസും വല കുലുക്കിയപ്പോള് കൗമാര താരം എന്ഡ്രികോ റയലിലെ തന്റെ അരങ്ങേറ്റ ഗോള് നേടി തിളങ്ങി. ഇതോടെ ലാ ലീഗയില് ചരിത്രവും കുറിച്ചിരിക്കുകയാണ് എന്ഡ്രിക്.

👏⚽✨ ¡@Endrick, gol histórico en su debut oficial con el @RealMadrid!#RealFootball | #RealMadridRealValladolid

സ്പാനിഷ് ലീഗില് ഒരു ക്ലബ്ബിന് വേണ്ടി ഗോള് നേടുന്ന പ്രായം കുറഞ്ഞ വിദേശതാരമെന്ന ബഹുമതിയാണ് എന്ഡ്രിക്കിനെ തേടിയെത്തിയത്. റയലിന് വേണ്ടി അരങ്ങേറ്റ ഗോള് നേടുമ്പോള് ബ്രസീല് കൗമാര താരത്തിന് 18 വയസ്സും 35 ദിവസവുമായിരുന്നു പ്രായം. റെക്കോര്ഡില് ഫ്രഞ്ച് താരം റാഫേല് വരാനെയെയാണ് എന്ഡ്രിക് മറികടന്നത്. 2011ല് ലാ ലീഗയില് ഗോള് നേടുമ്പോള് വരാനെയ്ക്ക് 18 വയസ്സും 125 ദിവസവുമായിരുന്നു പ്രായം.

അരങ്ങേറ്റത്തില് മിന്നിച്ച് 'വണ്ടർ കിഡ്'; ലാ ലീഗയില് റയല് മാഡ്രിഡിന് ആദ്യ വിജയം

പകരക്കാരനായി ഇറങ്ങിയാണ് എന്ഡ്രിക് മത്സരത്തില് റയലിന്റെ മൂന്നാം ഗോള് നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിലായിരുന്നു 'വണ്ടര് കിഡ്' വലകുലുക്കിയത്. ബ്രാഹിം ഡയസിന്റെ പാസില് നിന്ന് കിടിലന് ഫിനിഷിലൂടെയായിരുന്നു ഗോള്. റയലിന് വേണ്ടി ഫെഡറിക്കോ വാല്വെര്ദെയും ബ്രാഹിം ഡയസും ഗോള് നേടിയിരുന്നു.

To advertise here,contact us