ഇറ്റാലിയന് ഫുട്ബോള് ഇതിഹാസം സാല്വതോര് ഷില്ലാച്ചി (59) അന്തരിച്ചു. അര്ബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. 1990 ഫുട്ബോള് ലോകകപ്പില് ഇറ്റലിയുടെ ഹീറോയായിരുന്നു ഷില്ലാച്ചി.
Former Italian striker Totó Schillaci has passed away aged 59.Rest in peace, Totó. 🕊️ pic.twitter.com/cxWhm6gGJN
ടോട്ടോ എന്ന് വിളിപ്പേരുള്ള ഷില്ലാച്ചി 1990 ലോകകപ്പില് ഗോള്ഡന് ബൂട്ട് ജേതാവായിരുന്നു. ടൂര്ണമെന്റില് ആറ് ഗോളുകള് നേടിയ ഷില്ലാച്ചി ഇറ്റലിയെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില് നിര്ണായക പങ്കുവഹിച്ചു. സെമി ഫൈനലില് അര്ജന്റീനയ്ക്കെതിരെയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില് ഇംഗ്ലണ്ടിനെതിരെയും താരം ഗോള് നേടിയിരുന്നു.
ഇറ്റലിയിലെ ലോവര് ഡിവിഷന് ലീഗുകളില് കളിച്ചാണ് ഷില്ലാച്ചി കരിയര് ആരംഭിച്ചത്. 1988-89 ഇറ്റാലിയന് സീരി ബിയില് ടോപ് സ്കോററായതോടെ താരത്തിന്റെ കരിയറില് വഴിത്തിരിവായി. പിന്നീട് യുവന്റസില് ചേര്ന്ന താരം 1989-90 സീസണില് കോപ്പ ഇറ്റാലിയയും യുവേഫ കപ്പും വിജയിച്ചു.
1994ല് ഇന്റര് മിലാനിലെത്തിയ താരം യുവേഫ കിരീടം സ്വന്തമാക്കി. ജപ്പാനിലെ ജെ ലീഗില് 1997ല് ജുബിലോ ഇവാറ്റയുടെ താരമായ ഷില്ലാച്ചി ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കി. 1999ലാണ് പ്രഫഷണല് ഫുട്ബോളില്നിന്നു വിരമിക്കല് പ്രഖ്യാപിച്ചത്.