ഐഎസ്എൽ; ഒഡീഷയെ വീഴ്ത്തി പഞ്ചാബിന്റെ മലയാളി താരങ്ങൾ

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്‍സിയുടെ വിജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി പഞ്ചാബ് എഫ് സി. കഴിഞ്ഞ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തകർത്ത പഞ്ചാബ് ഇത്തവണ കരുത്തരായ ഒഡീഷ എഫ്‍സിയെയും തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്‍സിയുടെ വിജയം. പഞ്ചാബിന്റെ രണ്ടു ഗോളുകളും സ്വന്തമാക്കിയത് മലയാളി താരങ്ങളാണെന്നതിൽ കേരളത്തിനും അഭിമാനിക്കാം.

കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും പ‍ഞ്ചാബിനായി ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന മലയാളി താരം നിഹാൽ സുധീഷ് ആണ് ആദ്യം വല ചലിപ്പിച്ചത്. 28–ാം മിനിറ്റിലാണ് കൊച്ചിക്കാരനായ നിഹാലിന്‍റെ

ഗോൾ പിറന്നത്. മത്സരത്തിലുടനീളം പഞ്ചാബിനെ മുന്നിൽ നിർത്തിയത് നിഹാലിന്റെ ഒരു ​ഗോളാണ്.

89-ാം മിനിറ്റിൽ കോഴിക്കോടുകാരൻ ലിയോൺ അഗസ്റ്റിൻ പഞ്ചാബിന്റെ വിജയം ഉറപ്പിച്ച ​ഗോളും സ്വന്തമാക്കി. ഇഞ്ച്വറി ടൈമിൽ പ‍ഞ്ചാബ് ​ഗോൾകീപ്പർ രവി കുമാറിന്റെ കാലിൽ നിന്നും കയറിയ സെൽഫ് ഗോളാണ് മത്സരത്തിൽ ഒഡീഷയുടെ ഏക ആശ്വാസം. പോയിന്റ് ടേബിളിൽ രണ്ട് മത്സരങ്ങളും വിജയിച്ച പഞ്ചാബ് നിലവില്‍ രണ്ടാം സ്ഥാനത്താണ്.

To advertise here,contact us