റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങി; കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ അല്‍ നസറിന് വിജയം

സാദിയോ മാനെയാണ് അല്‍ നസറിന് ലീഡ് സമ്മാനിച്ചത്

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ അല്‍ നസറിന് വിജയം. റൗണ്ട് ഓഫ് 32ല്‍ അല്‍ ഹസമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. അല്‍ നസറിന് വേണ്ടി സാദിയോ മാനെ, നവാഫ് ബൗഷല്‍ എന്നിവര്‍ ഗോള്‍ നേടി.

⌛️ || Full time,@AlNassrFC 2:1 #AlHazemMané ⚽️Boushal ⚽️ pic.twitter.com/X7MoPiHPiI

അല്‍ ഹസമിന്റെ ഹോം മത്സരത്തില്‍ അല്‍ നസറാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സാദിയോ മാനെയാണ് അല്‍ നസറിന് ലീഡ് സമ്മാനിച്ചത്. സുല്‍ത്താന്‍ അല്‍ ഗാനം നല്‍കിയ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പകുതിയില്‍ അല്‍ ഹസത്തിന്റെ മറുപടിയെത്തി. 62-ാം മിനിറ്റില്‍ ബദര്‍ അല്‍സയാലിയാണ് ആതിഥേയരുടെ സമനില ഗോള്‍ കണ്ടെത്തിയത്. മത്സരം സമനിലയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിപ്പിച്ച നിമിഷം അല്‍ നസറിന്റെ വിജയഗോള്‍ പിറന്നു. സ്‌റ്റോപ്പേജ് ടൈമില്‍ നവാഫ് ബൗഷല്‍ നേടിയ ഗോളില്‍ അല്‍ നസര്‍ വിജയം കണ്ടെത്തി.

To advertise here,contact us