ഹാട്രിക്കടിച്ച് എന്‍കുന്‍കു; കരബാവോ കപ്പില്‍ 'ഫൈവ് സ്റ്റാര്‍' വിജയവുമായി ചെല്‍സി

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ ചെല്‍സി ലീഡെടുത്തു

കരബാവോ (ഇഎഫ്എല്‍) കപ്പില്‍ വമ്പന്‍ വിജയവുമായി ചെല്‍സി എഫ്‌സി. ഇംഗ്ലീഷ് ക്ലബ്ബായ ബാരോയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് നീലപ്പട വിജയിച്ചത്. ചെല്‍സിക്ക് വേണ്ടി ഫ്രഞ്ച് ഫോര്‍വേഡായ ക്രിസ്റ്റഫര്‍ എന്‍കുന്‍കു തകര്‍പ്പന്‍ ഹാട്രിക് സ്വന്തമാക്കി.

⭐️⭐️⭐️⭐️⭐️#CFC | #CarabaoCup pic.twitter.com/HbVVAxhMSv

ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ ചെല്‍സി ലീഡെടുത്തു. ജാവോ ഫെലിക്‌സിന്റെ അസിസ്റ്റില്‍ എന്‍കുന്‍കുവാണ് ചെല്‍സിയുടെ ഗോള്‍മഴയ്ക്ക് തുടക്കമിട്ടത്. 15-ാം മിനിറ്റില്‍ എന്‍കുന്‍കു തന്നെ ചെല്‍സിയുടെ ലീഡ് ഇരട്ടിയാക്കി.

28-ാം മിനിറ്റില്‍ ബാരോയുടെ ഗോള്‍കീപ്പര്‍ പോള്‍ ഫാര്‍മന്റെ ഒരു പിഴവ് സെല്‍ഫ് ഗോളില്‍ കലാശിച്ചു. ഇതോടെ ചെല്‍സിയുടെ ഗോളെണ്ണം മൂന്നായി ഉയര്‍ന്നു. രണ്ടാം പകുതിയിലും ചെല്‍സി ആക്രമണം തുടര്‍ന്നു. 48-ാം മിനിറ്റില്‍ പെഡ്രോ നെറ്റോ ചെല്‍സിയുടെ നാലാം ഗോള്‍ നേടി. 75-ാം മിനിറ്റില്‍ എന്‍കുന്‍കു ഹാട്രിക് തികച്ചു. ഇതോടെ ചെല്‍സി ആധികാരിക വിജയം ഉറപ്പിക്കുകയും ചെയ്തു.

To advertise here,contact us